ജൂലി

 
Local

കൃഷിയിടത്തിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

പറമ്പിലെ മോട്ടോര്‍പുരയിലേക്ക് പോയിരുന്ന വൈദ്യുതി കമ്പി പൊട്ടിവീണ് ഇരുവർക്കും ഷോക്കേൽക്കുകയായിരുന്നു.

തൃശൂർ: കൃഷിയിടത്തിൽ നിന്ന് പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തെക്കേക്കര മാളിയേക്കൽ വീട്ടിൽ ജൂലി (48) ആണ് മരിച്ചത്. വെളളിയാഴ്ച രാവിലെ ഒൻപത് മണിയോടയാണ് സംഭവം. വീടിനോട് ചേർന്നുളള കൃഷിയിടത്തിൽ തേങ്ങയെടുക്കുന്നതിനായി പോയതായിരുന്നു ജൂലിയും ഭർത്താവ് ബെന്നിയും.

പറമ്പിലെ മോട്ടോര്‍പുരയിലേക്ക് പോയിരുന്ന വൈദ്യുതി കമ്പി പൊട്ടിവീണ് ഇരുവർക്കും ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ ജൂലിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

കറന്‍റ് ബിൽ കൂടാൻ വഴി തെളിഞ്ഞു

2025 ലെ ആദായനികുതി ബിൽ കേന്ദ്രം പിൻവലിച്ചു

പതിനൊന്നാം ക്ലാസിൽ ഇനി പൊതുപരീക്ഷയില്ല; പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

''ടീമിൽ മതിയായ ആത്മവിശ്വാസമുണ്ട്''; ആഷസ് പരമ്പരയുടെ ഫലം പ്രവചിച്ച് മഗ്രാത്ത്

ട്രംപിന്‍റെ അടുത്ത ലക്ഷ്യം തൊഴിൽ വിസ നിയന്ത്രണം?