ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാന് തീപിടിച്ചു; വാഹനം പൂർണമായും കത്തി നശിച്ചു

 
Local

ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാന് തീപിടിച്ചു; വാഹനം പൂർണമായും കത്തി നശിച്ചു

നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല

Namitha Mohanan

കാസർഗോഡ്: മൊഗ്രാൽപുത്തൂർ‌ ദേശിയ പാതയിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന് തീപിടച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. വാൻ പൂർണമായും കത്തി നശിച്ചു.

ഡ്രൈവർ തീപിടിക്കുന്നത് കണ്ട് വാഹനം നിർത്തി ഓടി മാറിയതിനാൽ അപകടം ഒഴിവായി. മത്സ്യവുമായി പള്ളിക്കരയിൽ നിന്നും ഉള്ളാളിലേക്ക് പോയ വാഹനമാണ് കത്തി നശിച്ചത്. നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കാസർഗോഡ് നിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് തീയണച്ചത്.

അടുത്തത് സമാധാന നൊബേൽ; ചങ്കിടിപ്പോടെ ട്രംപ്

വിൻഡീസിനെ വൈറ്റ് വാഷ് ചെയ്യാൻ ഇന്ത്യ ഇറങ്ങുന്നു

മൂന്ന് ചുമ മരുന്നുകൾ തിരിച്ചുവിളിച്ചു

കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം: ഒമ്പതാം ക്ലാസ് വരെ കാത്തിരിക്കുന്നതെന്തിന്?

''ഫണ്ട് തരാത്ത ഏക എംഎൽഎ...'', പേര് വെളിപ്പെടുത്തി ഗണേഷ്; നിഷേധിച്ച് എംഎൽഎ