ജില്ലാ കളക്ടർ പരിശോധന നടത്തി 
Local

ഓപ്പറേഷൻ ഫുട് പാത്ത്: ജില്ലാ കളക്ടർ പരിശോധന നടത്തി

പിഡബ്ല്യു ഡി യും കോർപറേഷനും ഇതോട് ബന്ധപെട്ടു തയ്യാറാക്കിയിട്ടുള്ള പ്രോജക്റ്റുകൾ സമയ ബന്ധിതമായി തീർക്കുന്നതിന് ജില്ലാ കളക്ടർ നിദേശം നൽകി

കൊച്ചി: ഓപ്പറേഷൻ ഫുട് പാത്തിന്റെ ഭാഗമായി എറണാകുളം നഗര പരിധിയിൽ വിവിധ വകുപ്പുകളുടെ കീഴിലുള്ള റോഡുകളിലെ ഫുട് പാത്തുകളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി.

വിവിധ വകുപ്പുകളുടെ കീഴിലുള്ള മണിക്കിരി ക്രോസ് റോഡ്, എം ജി റോഡിൽ ജോസ് ജംഗ്ഷൻ, എം ജി റോഡിൽ നിന്നും കോൺവെന്റ് റോഡിലേക്കുള്ള പ്രവേശന ഭാഗം ശ്രീകണ്ടത്ത് വെസ്റ്റ് റോഡ്, പവർ ഹൗസ് എക്സ്റ്റൻഷൻ റോഡ്, ചിറ്റൂർ റോഡിൽ കച്ചേരിപ്പടി മുതൽ അയ്യപ്പൻകാവ് വരെയുള്ള ഭാഗം എന്നിവിടങ്ങളിൽ ആണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.

പിഡബ്ല്യു ഡി യും കോർപറേഷനും ഇതോട് ബന്ധപെട്ടു തയ്യാറാക്കിയിട്ടുള്ള പ്രോജക്റ്റുകൾ സമയ ബന്ധിതമായി തീർക്കുന്നതിന് ജില്ലാ കളക്ടർ നിദേശം നൽകി. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് , കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, കൊച്ചി കോർപറേഷൻ, പൊതുമരാമത്തു വകുപ്പ്, പോലീസ്, റെവന്യൂ എന്നീ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയിൽ ജില്ലാ കളക്ടർക്കൊപ്പം പങ്കെടുത്തു.

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു