Local

ആം ആദ്മി പാർട്ടി കോതമംഗലത്ത് ജനകീയ പ്രതിഷേധം നടത്തി

ആം ആം ആദ്മി പാർട്ടി കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ പൗലോസ് അധ്യക്ഷത വഹിച്ചു

കോതമംഗലം: നേര്യമംഗലത്ത് കട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരക്കും വയനാട്ടിൽ ക്രിമിനലുകളുടെ അക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാർഥനും അനുശോചനം അർപ്പിച്ചുകൊണ്ടും ജനവാസ കേന്ദ്രങ്ങളിലെ വന്യ മൃഗങ്ങളുടെ അഴിഞ്ഞാട്ടത്തിലും സർക്കാർ സംവിധാനങ്ങൾ നിഷ്‌ക്രിയമായി നില കൊള്ളുന്നതിലും പ്രതിഷേധം അറിയിച്ചു കൊണ്ടും ആം ആദ്മി പാർട്ടി കോതമംഗലത്ത് യോഗം സംഘടിപ്പിച്ചു. ആം ആദ്മി പാർട്ടി സംസ്ഥാന വക്താവ് ജോൺസൺ കറുകപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു.

വന്യമൃഗശല്യത്തിന് സർക്കാർ ശാശ്വത പരിഹാരം കാണണമെന്നും കലാലയങ്ങളിലെ കലാപരാഷ്ട്രീയം നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആം ആം ആദ്മി പാർട്ടി കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ പൗലോസ് അധ്യക്ഷത വഹിച്ചു. ആക്രമണത്തിൽ ഇരയായവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും അവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് യോഗത്തിൽ പങ്കെടുത്തവർ മെഴുകുതിരികൾ തെളിയിക്കുകയും ചെയ്തു.

കോതമംഗലം നിയോജക മണ്ഡലം സെക്രെട്ടറി വിജോയി പുളിക്കൽ, രവി കീരംപാറ, സുരേഷ് കോട്ടപ്പടി, ഗോപിനാഥ്, ലിൻസൺ തോമസ്, ഷോജി കണ്ണമ്പുഴ, ഷാജു കൂത്തമറ്റം, അജയ് എബ്രഹാം , മത്തായി പീച്ചക്കര, ഷാജൻ കറുകടം, റെജി ടീച്ചർ, ശാന്തമ്മ ജോർജ് എന്നിവർ പ്രസംഗിച്ചു. സർക്കാർ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്കെതിരെ അടിയന്തിര നടപടികൾ എടുത്തിലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ പൗലോസ് അറിയിച്ചു.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ