പൊലീസുകാർ ഓടിച്ച ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
representative image
തൃശൂർ: കുന്നംകുളത്ത് പൊലീസുകാർ ഓടിച്ച ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആർത്താറ്റ് മഠത്തിപ്പറമ്പിൽ വീട്ടിൽ ശ്രീദേവി (54) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി.
തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. കുന്നംകുളം സ്റ്റേഷനിലെ പൊലീസുകാർ സഞ്ചരിച്ചിരുന്ന ബൈക്കാണ് ആർത്താറ്റ് വച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്നു ശ്രീദേവിയെ ഇടിച്ചത്.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. അതേസമയം, പൊലീസുകാർ ഡ്യൂട്ടിയിൽ അല്ലായിരുന്നു എന്നാണ് വിവരം.