ഉണ്ണികൃഷ്ണ കുറുപ്പ് 
Local

ആട്ടിൻകുട്ടി കിണറ്റിൽ വീണു; രക്ഷിക്കാനിറങ്ങിയ ഗൃഹനാഥൻ ശ്വാസം മുട്ടി മരിച്ചു

കിണറ്റിൽ ഇറങ്ങിയ ഇയാൾ ബോധരഹിതനായി വീഴുകയായിരുന്നു

കൊല്ലം: കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ മധ്യവയസ്കൻ ശ്വാസം മുട്ടി മരിച്ചു. കടയ്ക്കൽ അരിനിരത്തിൻ പാറ സ്വദേശി ഉണ്ണികൃഷ്ണ കുറുപ്പാണ് (65) മരിച്ചത്. കിണറ്റിൽ ഇറങ്ങിയ ഇയാൾ ബോധരഹിതനായി വീഴുകയായിരുന്നു.

ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. കിണറ്റിനുളളിൽ ഓക്സിജൻ ഇല്ലത്തത് കാരണം അവശനായ ഉണ്ണികൃഷ്ണ കുറുപ്പിനെ കടയ്ക്കൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. കിണറ്റിൽ അകപ്പെട്ട ആടും മരിച്ചു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്