Representative Images 
Local

മീനച്ചിലാറ്റിൽ മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

വള്ളിച്ചിറ ഭാഗത്ത് മീനച്ചിലാറ്റിൽ മീൻ പിടിക്കുന്നതിനായാണ് സുനിലും സുഹൃത്തുക്കളും എത്തിയത്

കോട്ടയം: പാലായിൽ മീനച്ചിലാറ്റിൽ നിന്നും മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് ഒരാൾ മരിച്ചു. പാലാ കരൂർ സ്വദേശി സുനിൽ കുമാർ (50) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.

വള്ളിച്ചിറ ഭാഗത്ത് മീനച്ചിലാറ്റിൽ മീൻ പിടിക്കുന്നതിനായാണ് സുനിലും സുഹൃത്തുക്കളും എത്തിയത്. മീൻ പിടിക്കുന്നതിനിടെ സുനിൽ കുമാറിന് ഷോക്ക് ഏൽക്കുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് നാട്ടുകാർ സംഭവം പാലാ പൊലീസിൽ അറിയിക്കുകയായിരുന്നു. ഉടൻ പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യുതി ഉപയോഗിച്ച് ആറ്റിൽ നിന്നും മീൻ പിടിക്കുമ്പോൾ ഷോക്കേറ്റാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പാലാ പൊലീസ് കേസെടുത്തു.

''വിളിക്ക്... പുടിനെ വിളിക്ക്...'' ഇന്ത്യക്ക് ഭീഷണിയുമായി നാറ്റോ

മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടു വരാന്‍ മഹാരാഷ്ട്ര; പ്രതിഷേധവുമായി ക്രൈസ്തവ സമൂഹം

സ്കൂൾ സമയമാറ്റം: ഓണം, ക്രിസ്മസ് അവധിക്കാലത്തും ക്ലാസെടുക്കണം, ബദൽ നിർദേശവുമായി സമസ്ത

ജോസ് കെ. മാണി പാലാ മണ്ഡലം വിടുന്നു

കീം റാങ്ക് ലിസ്റ്റ്: വിദ്യാർഥികളുടെ ഹർജി പരിഗണിക്കാനൊരുങ്ങി സുപ്രീം കോടതി