ട്രെയിനിന്‍റെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: ട്രെയിനിന്‍റെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ധൻബാദ് - ആലപ്പുഴ ട്രെയിനിന്‍റെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിലാണ് കുട്ടിയുടെ മൃതദേഹം കണ്ടത്തിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് ട്രെയിൻ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
ആർപിഎഫ് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.