Local

ഭിന്ന ശേഷിക്കാർ നേരിടുന്ന ദന്തരോഗ പരിചരണ പ്രതിസന്ധിക്കു പരിഹാരം

പൊതുമേഖലയിലെ ആദ്യ ഭിന്നശേഷി സൗഹൃദ ദന്ത പരിചരണ യൂണിറ്റ് പ്രവർത്തനം തുടങ്ങി

ഇരിങ്ങാലക്കുട: ഭിന്ന ശേഷിക്കാരായ കുട്ടികൾ നേരിട്ടു കൊണ്ടിരിക്കുന്ന ദന്തരോഗ പരിചരണ പ്രതിസന്ധിക്കു പരിഹാരം. ഭിന്ന ശേഷി സൗഹൃദത്തോടെയുള്ള ആധുനിക ദന്ത പരിചരണ യൂണിറ്റ് കല്ലേറ്റുംകര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിനിൽ (നിപ്മർ ) പ്രവർത്തനം തുടങ്ങി. പൊതുമേഖലയിലെ ആദ്യ ഭിന്നശേഷി സൗഹൃദ ദന്ത പരിചരണ യൂണിറ്റാണിത്.

മാനസിക- ശാരീരിക അവശതകൾ നേരിടുന്നവർക്ക് സാധാരണയായി സുഗമമായ രീതിയിൽ ദന്ത ശുചിത്വം സംരക്ഷിക്കാൻ കഴിയാറില്ല. ഇതു മൂലം ഇത്തരക്കാർക്ക് ദന്തരോഗങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്. പൊതു-സ്വകാര്യ ദന്ത രോഗ പരിചരണ കേന്ദ്രങ്ങൾ ഭിന്ന ശേഷി ക്കാരെ പ്രോത്സാഹിപ്പിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് നിപ്മർ ദൗത്യം ഏറ്റെടുത്തത്.

ഭിന്ന ശേഷി സൗഹൃദത്തോടെയുള്ള ദന്ത പരിചരണം പൊതുവെ ഭിന്നശേഷി കുട്ടികൾക്ക് ലഭിക്കാറില്ലെന്നും ഇത് ഇത്തരക്കാരുടെ ദന്ത ആരോഗ്യത്തിന് വിഘാതം സൃഷ്ടിക്കുകയാണ് പതിവെന്നും നിപ്മർ എക്സിക്യുട്ടീവ് ഡയരക്ടർ ഇൻ ചാർജ് സി.ചന്ദ്രബാബു പറഞ്ഞു. നിപ്മറിലെ സ്പെഷ്യൽ സ്കൂൾ കുട്ടികൾക്ക് മാത്രമല്ല പുറത്തുള്ളവർക്കും ഈ ദന്ത പരിചരണ യൂണിറ്റിനെ ആശ്രയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ആഴ്ചയിൽ നാലു ദിവസങ്ങളായി രണ്ടു ഡോക്ടർമാരുടെ സേവനവും തെറാപ്പി സൗകര്യങ്ങളുമുണ്ട്. ഒരു ദിവസം പീഡിയാട്രിക് ഡെൻ്റിസ്റ്റിൻ്റെ സേവനവുമുണ്ടാകും. ഓട്ടിസം, സെറിബ്രൽ പാഴ്സി പോലുള്ള രോഗം ബാധിച്ച കുട്ടികളെ ഇണക്കി അവർക്ക് ദന്ത പരിചരണവും ചികിൽസയും ഉറപ്പാക്കുകയാണ് ചെയ്യുക. 4 ലക്ഷംരൂപ ചെലവഴിച്ചാണ് ദന്ത പരിചരണ യൂണിറ്റ് ആരംഭിച്ചത്. ദന്ത പരിചരണവുമായി ബന്ധപ്പെട്ട മുപ്പത്തിഒന്നോളം ചികിത്സകൾ ഇവിടെ ലഭ്യമാണ്.

ഓഗസ്റ്റ് 25 മുതൽ യുഎസിലേക്കുള്ള തപാൽ സേവനങ്ങൾ നിർത്താൻ ഇന്ത്യ

സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്തുന്നു

എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന തീരുമാനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

എയര്‍പോര്‍ട്ട് മോഡല്‍ ഇനി ട്രെയിനിലും‍? വിശദീകരണവുമായി മന്ത്രി | Video

അനധികൃത സ്വത്ത് സമ്പാദനം; കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ