Local

സജി.കെ.വർഗീസ് പോത്താനിക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ്, ആശ ജിമ്മി വൈസ് പ്രസിഡന്റ്

13 അംഗ ഭരണസമിതിയിൽ കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ച ഇരുവർക്കും 7 വോട്ടുകൾ വീതം ലഭിച്ചു

Renjith Krishna

കോതമംഗലം: പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സജി കെ. വർഗീസും വൈസ് പ്രസിഡൻറായി ആശ ജിമ്മിയും തെരഞ്ഞെടുക്കപ്പെട്ടു. 13 അംഗ ഭരണസമിതിയിൽ കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ച ഇരുവർക്കും 7 വോട്ടുകൾ വീതം ലഭിച്ചു.

എൽ.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി സി.പി.എമ്മിലെ സാബു മാധവനും വൈസ് പ്രസിഡന്റ് സ്‌ഥാനാർഥി സി.പി.ഐയിലെ മേരി തോമസിനും 5 വോട്ടുകൾ വീതം ലഭിച്ചു.

സ്വതന്ത്ര അംഗം ടോമി ഏലിയാസ് വോട്ട് രേഖപ്പെടുത്തിയില്ല. കോൺഗ്രസിലെ ധാരണ പ്രകാരം പ്രസിഡന്റ് ജോസ് വർഗീസും വൈസ് പ്രസിഡന്റ് ഫിജിന അലിയും രാജിവച്ചതിനാലാണു തെരഞ്ഞെടുപ്പ് നടന്നത്.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി