കോതമംഗലം ആയങ്കരയിൽ സ്വകാര്യ ബസും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ചു; 8 പേർക്ക് പരുക്ക്

 
Local

കോതമംഗലം ആയങ്കരയിൽ സ്വകാര്യ ബസും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ചു; 8 പേർക്ക് പരുക്ക്

പരുക്കേറ്റവരെ പോത്താനിക്കാട് ആശുപത്രിയിലും തുടർന്ന് കോതമംഗലത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

കോതമംഗലം: പോത്താനിക്കാട് സ്വകാര്യ ബസും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് അപകടം. പോത്താനിക്കാട് ആയങ്കര ഭാഗത്ത് ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ 8 പേർക്ക് പരുക്കേറ്റിട്ടുണ്ട്. കളിയാർ ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യബസും എതിർദിശയിൽ വന്ന ഗ്യാസ്‌ടാങ്കർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

പരുക്കേറ്റവരെ പോത്താനിക്കാട് ആശുപത്രിയിലും തുടർന്ന് കോതമംഗലത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. പോത്താനിക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

കഴിഞ്ഞദിവസം രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായ പ്രദേശത്താണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത്.

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പ്രതി അനൂപ് മാലിക് പിടിയിൽ

പ്രധാനമന്ത്രി ചൈനയില്‍; ഷി ജിന്‍പിങ്ങുമായി ഞായറാഴ്ച കൂടിക്കാഴ്ച

അയ്യപ്പ സംഗമത്തെ ഉപാധികളോടെ പിന്തുണച്ച് എൻഎസ്എസ്

ഷാജൻ സ്കറിയയ്ക്ക് മർദനം