.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ചാലക്കുടി: ഇൻഡോർ സ്റ്റേഡിയത്തിന് ഭൂമി ഏറ്റെടുത്തതില്‍ ഉടമകള്‍ക്ക് നൽകാനുള്ള തുക ഇനിയും അടയ്ക്കാത്തതിനെ തുടര്‍ന്ന് ചാലക്കുടി നഗരസഭയുടെ ജംഗമ വസ്തുക്കളടക്കമുള്ളവ ജപ്തി ഭീഷണിയിൽ. 18.39 കോടി രൂപയും തുക അടയ്ക്കുന്ന തീയതി വരെയുള്ള 15% പലിശയും ചേര്‍ത്ത് അടിയന്തിരമായി അടയ്ക്കാന്‍ ആവശ്യപ്പെട്ടാണ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ നഗരസഭാ സെക്രട്ടറിക്ക് കത്തയിച്ചിരിക്കുന്നത്. ഏഴ് ദിവസത്തിനുള്ളില്‍ പണമടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി സ്വീകരിക്കുമെന്നും കത്തില്‍ പറയുന്നു.
ഇൻഡോര്‍ സ്റ്റേഡിയത്തിന് ഭൂമി ഏറ്റെടുത്ത വകയില്‍ ഭൂവുടമകളില്‍ ഒരാള്‍ നൽകിയ ഹര്‍ജിയിലാണ് നടപടി. 2010 എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്താണ് ആറ് പേരുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കര്‍ ഏഴ് സെന്‍റ് ഭൂമി ഇന്‍റോര്‍ സ്റ്റേഡിയത്തിനായി ഏറ്റെടുത്തത്. ജില്ലാ കലക്റ്ററുടെ വാല്യുവേഷന്‍ പ്രകാരം സെന്‍റൊന്നിന് 52,000 രൂപയാണ് നിശ്ചയിച്ചിരുന്നത്.
എന്നാല്‍, ഭൂമിക്ക് കൂടുതല്‍ വില വേണമെന്നാവശ്യപ്പെട്ട് സ്ഥലം ഉടമകള്‍ ഇരിങ്ങാലക്കുട സബ് കോടതിയെ സമീപിച്ചു. 2012 ഒക്‌ടോബര്‍ 20ന് യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് ഭൂമിയുടെ വില നാല് ലക്ഷമാക്കി ഉയര്‍ത്തിക്കൊണ്ടുള്ള കോടതി വിധിവന്നു. ഇതിനെതിരെ നഗരസഭ ഹൈക്കോടതിയില്‍ അപ്പീല്‍ നൽകിയെങ്കിലും കോടതി കേസ് തള്ളി. ഇരിങ്ങാലക്കുട സബ് കോടതിയുടെ വിധി ശരിവച്ചുകൊണ്ട് 2013 ഓഗസ്റ്റ് 20ന് ഹൈക്കോടതി വിധിവന്നു. 2015ല്‍ വന്ന എല്‍ഡിഎഫ് ഭരണസമിതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാന്‍ ആലോചിച്ചെങ്കിലും, നിയമോപദേശം എതിരായിരുന്നതിനാൽ പിൻമാറി. ഈ ഭരണസമിതി വന്ന സമയത്ത് 15ശതമാനം പലിശയടക്കം കൊടുക്കേണ്ടതായ തുക 30 കോടിയായി ഉയര്‍ന്നു.
എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്ത് 17 കോടിയോളം രൂപ അടയ്ക്കുകയും ചെയ്തു. സ്ഥലം ഉടമകളായ ആറ് പേരില്‍ നാല് പേര്‍ക്കുള്ള പണം മുഴുവനായി കൊടുത്തുതീര്‍ത്തു. രണ്ട് പേർക്കാണ് ഇനി പണം നൽകാനുള്ളത്. എന്നാല്‍ ഇപ്പോഴത്തെ യുഡിഎഫ് ഭരണസമിതി രണ്ട് വര്‍ഷമായിട്ടും ഇതിലേക്കായി ഒരു രൂപ പോലും നല്കിയിട്ടില്ല. പലിശയടക്കം ഇപ്പോഴത് 30 കോടിയായി വർധിച്ചു. ഇതില്‍ കോടതിയെ സമീപിച്ച ഒരു സ്ഥലയുടമക്ക് 18 കോടി നൽകാനുള്ള റവന്യൂ റിക്കവറിയുടെ കത്താണ് നഗരസഭക്ക് ലഭിച്ചിരിക്കുന്നത്. സ്ഥലം ഉടമകള്‍ക്ക് പണം നൽകാൻ ബാങ്കുകളില്‍ നിന്നു ലോണെടുക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നഗരസഭ ചെയര്‍മാന്‍ ലോണെടുക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്ത് ഭൂവുടമകള്‍ക്ക് കൊടുത്ത 17 കോടിയോളം രൂപക്ക് പുറമെ ഗവ.ലോണ്‍ ഇനത്തില്‍ 35 ലക്ഷം ചാലക്കുടി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത രണ്ടര കോടി, തൃശൂര്‍ ഡിസ്ട്രിക്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കില്‍ അടയ്‌ക്കേണ്ടിയിരുന്ന 87ലക്ഷം എന്നിവയെല്ലാം കൊടുത്തുതീര്‍ത്തു.