റോബിൻ ബസ് ഉടമ ബേബി ഗിരീഷ്

 
Local

റോബിൻ ബസ് ഉടമ തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി

മേലുകാവ് പഞ്ചായത്തിലെ 8-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് ഗിരീഷ് മത്സരിക്കുന്നത്

Namitha Mohanan

കോട്ടയം: പെർമിറ്റിന്‍റെ പേരിൽ മോട്ടോർ വാഹന വകുപ്പിനോടും സർക്കാരിനോടും ഏറ്റുമുട്ടി വൈറലായ റോബിൻ ബസ് ഉടമ ബേബി ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പ് രംഗത്ത്.

മേലുകാവ് പഞ്ചായത്തിലെ 8-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് ഗിരീഷ് മത്സരിക്കുന്നത്. പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളുമില്ലെന്നും ഡിജിറ്റർ പ്രചാരണം മാത്രമാണ് നടത്തുന്നതെന്നും ഗിരീഷ് പറയുന്നു.

ഈ വർഡിലെ ആളുകൾക്കെല്ലാം എന്നെ അറിയാം. എല്ലാവർക്കും ഫോണുകളുണ്ട്. ആളുകളെ ഫോണിൽ വിളിച്ച് വോട്ട് ആഭ്യർഥിക്കുന്നതാണ് പ്രധാന മാർഗമെന്നും ഗിരീഷ് പ്രതികരിച്ചു. ബസ് സർവീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം പരിഹരിച്ചു. നിലവിൽ യാതൊരു പ്രശ്നങ്ങളുമില്ല. നിലപാടുകളിൽ ഉറച്ചു നിന്ന് നാടിനായി എന്ത് ചെയ്യണമെന്ന് തെളിയിക്കുമെന്നും ഗിരീഷ് പറഞ്ഞു.

ബംഗ്ലാദേശിൽ ശക്തമായ ഭൂചലനത്തിൽ 6 മരണം

ആറു പ്രതികൾ, 3,900 പേജുകൾ; ധർമസ്ഥല കേസിൽ എസ്ഐടി കുറ്റപത്രം സമർപ്പിച്ചു

ഓസീസിനെതിരേ മോശം പ്രകടനം; ജോ റൂട്ടിന് നാണക്കേടിന്‍റെ റെക്കോഡ്

ആഷസ്: ഇംഗ്ലണ്ട് ഔൾഔട്ട്, ഓസ്ട്രേലിയക്കും തകർച്ച

എഡിജിപി അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി