Representative Image 
Local

ചാവക്കാട് ആറാംക്ലാസുകാരനെ പ്രിൻസിപ്പൽ മുഖത്തടിച്ചതായി പരാതി

വിദ്യാർഥി ക്ലാസ് കഴിഞ്ഞെത്തിയപ്പോഴാണ് വീട്ടുകാർ വിവരമറിഞ്ഞത്

ചാവക്കാട്: ചാവക്കാട് പാലയൂർ ഫ്രാൻസിസ് ജംഗ്ലീഷ് മീഡിയം സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയെ പ്രിൻസിപ്പൽ മർദിച്ചതായി പരാതി. പാലുവായ് പെരുമ്പായിപ്പടി സ്വദേശിയായ 13 കാരനെയാണ് പ്രിൻസിപ്പൽ മുഖത്തടിച്ച് പരുക്കേൽപ്പിച്ചതെന്നാണ് പരാതി.

ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. വിദ്യാർഥി ക്ലാസ് കഴിഞ്ഞെത്തിയപ്പോഴാണ് വീട്ടുകാർ വിവരമറിഞ്ഞത്. ചെവിയ്ക്ക് വേദന അനുഭവപ്പെട്ടതോടെ ആദ്യം വിദ്യാർഥിനിയെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ഹ‍യാത്ത് ആശുപത്രിയിലേക്കും മാറ്റി.

വീട്ടുകാർ ചാവക്കാട് പൊലീസിൽ പരാതി നൽകുകയും ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയും ചെയ്തിട്ടുണ്ട്. ചൈൽഡ് ലൈൻ പ്രവർത്തകർ സ്കൂളിൽ എത്തി വിവരങ്ങൾ ശേഖരിച്ചു. പൊലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു