ജെസ്വിൻ സാജു

 
Local

ശബരിമല തീർഥാടക വാഹനം ഇടിച്ച് വിദ്യാർഥി മരിച്ചു

രാവിലെ 6 മണിയോടെയായിരുന്നു അപകടം

Namitha Mohanan

കോട്ടയം: എരുമേലിയ്ക്ക് സമീപം ചരളിയിൽ ശബരിമല തീർഥാടകരുടെ വാഹനം ഇടിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥി മരിച്ചു.

കണ്ണിമല പഴയതോട്ടം ജെസ്വിൻ സാജു (19) ആണ് മരിച്ചത്. കൂവപ്പള്ളി അമൽജ്യോതി കോളെജ് വിദ്യാർഥിയാണ്.

രാവിലെ 6 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ജെസ്വിനെ 26-ാം മൈൽ മേരി ക്യൂൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മുണ്ടക്കയം സെന്റ് ആന്റണിസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററാണ് ജെസ്വിൻ്റെ പിതാവ് സാജു.

ദുബായിൽ വീണ്ടും ഡ്രോൺ ആക്രമണം; ഇറാന്‍റെ പ്രധാന നഗരങ്ങളിൽ ഇസ്രയേലിന്‍റെ ആക്രമണം

കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ ശ്രമം; ഇന്ത്യയിലേക്ക് കുടുതൽ വിമാന സർവീസുകൾ

മൊജ്താബ ഹുസൈനി ഖമനേയി ഇറാന്‍റെ പരമോന്നത നേതാവ്

അസം നിയമസഭാ തെരഞ്ഞെടുപ്പ്: ആദ‍്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

പശ്ചിമേഷ്യ സംഘർഷം; കേന്ദ്രം മന്ത്രാലയതല സമിതി രൂപീകരിച്ചു