കോട്ടയം ജില്ലാ ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു
representative image
കോട്ടയം: കോട്ടയം ജില്ലാ ജയിലിൽ നിന്നും മോഷണക്കേസ് പ്രതി ജയിൽ ചാടി. അസം സ്വദേശി അമിനുൾ ഇസ്ലാമാണ് രക്ഷപ്പെട്ടത്. വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതി മുണ്ട് മാത്രമാണ് ഉടുത്ത് സഞ്ചരിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ട്രെയിനിൽ നിന്നും മൊബൈൽ മോഷ്ടിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് ഇയാളെ അറസ്റ്റു ചെയ്തത്. കോട്ടയം റെയിൽവേ പൊലീസ് ഇയാളെ മോഷണ കേസിൽ അറസ്റ്റു ചെയ്തു.