thiruvananthapuram death news 
Local

വീടിനു തീ വച്ച ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബപ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Ardra Gopakumar

നെടുമങ്ങാട്: വീടിന് തീവച്ച ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. കൊച്ചാലംമൂട് സ്വദേശി നാസറുദ്ദീൻ (50) ആണ് വീടിന് തീവച്ച ശേഷം ജീവനൊടുക്കിയത്.

കല്ലറ പാങ്ങോട് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ റബര്‍ പുരയിടത്തിലാണ് നാസറുദ്ദീന്‍ തൂങ്ങിമരിച്ചത്. കുടുംബപ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാസറുദ്ദീന്‍റെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ടാണ് അയല്‍വാസികളും നാട്ടുകാരും ഇവിടേക്ക് ഒടിയെത്തിയത്. എന്നാല്‍ അപ്പോഴേക്കും വീട് ഭാഗികമായി കത്തിയിരുന്നു.

തീ അണയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് സമീപത്തെ റബര്‍ പുരയിടത്തില്‍ നാസറുദ്ദീന്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. ഇയാളും ഭാര്യയുമാണ് ഇവിടെ താമസിച്ചിരുന്നത്. എന്നാല്‍ ഒരാഴ്ചയായി നാസറുദ്ദീന്‍ ഇവിടെ ഒറ്റയ്ക്കായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. പാങ്ങോട് പൊലീസ് കേസെടുത്തു.

എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് ശനിയാഴ്ച മുതൽ

കെ. ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

'രണ്ടെണ്ണം വീശി' ട്രെയ്നിൽ കയറിയാൽ പിടിവീഴും

മെഡിക്കൽ കോളെജ് ഡോക്റ്റർമാർ സമരത്തിലേക്ക്

റേഷൻ കാർഡ് തരം മാറ്റാൻ അപേക്ഷിക്കാം