.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
തൃപ്പൂണിത്തുറ: കോട്ടയം ഭാഗത്തുനിന്നും വരുന്ന ഹെവി/ഗുഡ്സ് വാഹനങ്ങള്‍ മുളന്തുരുത്തി ചോറ്റാനിക്കര തിരുവാങ്കുളം സീപോര്‍ട്ട് എയര്ഴപോര്‍ട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും വൈക്കം ഭാഗത്തുനിന്നും വരുന്ന ഹെവി/ വാഹനങ്ങള്‍ നടക്കാവ് ജംഗ്ഷനില്‍ നിന്നും റൈറ്റ് തിരിഞ്ഞ് മുളന്തുരുത്തി വഴി തിരുവാങ്കുളം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും പോകേണ്ടതാണ്.
കോട്ടയം, വൈക്കം, മുളന്തുരുത്തി എന്നീ ഭാഗങ്ങളില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട സര്‍വ്വീസ് ബസ്സുകളും ചെറു വാഹനങ്ങളും കണ്ണന്‍കുളങ്ങര ജംഗ്ഷനില്‍ എത്തി മിനിബൈപ്പാസ് വഴി പോകേണ്ടതാണ്. കോട്ടയം, വൈക്കം, എന്നീ ഭാഗങ്ങളില്‍ നിന്നും കാക്കനാട് , അമ്പലമേട്, തിരുവാങ്കുളം എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ നടക്കാവ് ജംഗ്ഷനില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് മുളന്തുരുത്തി – ചോറ്റാനിക്കര വഴി പോകേണ്ടതാണ്.
എറണാകുളം, വൈറ്റില എന്നീ ഭാഗങ്ങളില്‍ നിന്നും വൈക്കം, മുളന്തുരുത്തി, കോട്ടയം എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സര്‍വ്വീസ് ബസ്സുകളും പേട്ട ജംഗ്ഷനില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് മിനി ബൈപ്പാസ് -കണ്ണന്‍കുളങ്ങര വഴി പോകേണ്ടതാണ്. വൈറ്റില, കുണ്ടന്നൂര്‍ എന്നീ ഭാഗങ്ങളില്‍ നിന്നും അമ്പലമേട് ചോറ്റാനിക്കര, മൂവാറ്റുപുഴ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജംഗ്ഷനില്‍ എത്തി ഇരുമ്പനം ജംഗ്ഷന്‍ വഴി പോകേണ്ടതാണ്.
വെണ്ണല, എരൂര്‍ എന്നീ ഭാഗങ്ങളില്‍ നിന്നും കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ എരൂര്‍ ലേബര്‍ ജംഗ്ഷനില്‍ നിന്നും കിഴക്കോട്ട് തിരിഞ്ഞ് ട്രാക്കോ കേബിള്‍ ജംഗ്ഷനില്‍ എത്തി സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡ് വഴി ഇരുമ്പനം ജംഗ്ഷനില്‍ എത്തി പോകേണ്ടതാണ്.
മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്പലമേട് എന്നീ ഭാഗങ്ങളില്‍ നിന്നും എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറു വാഹനങ്ങളും സര്‍വ്വീസ് ബസ്സുകളും കരിങ്ങാച്ചിറ - ഇരുമ്പനം ജംഗ്ഷനില്‍ എത്തി എസ്.എന്‍ ജംഗ്ഷന്‍ -പേട്ട വഴി പോകേണ്ടതും ഹെവി വാഹനങ്ങള്‍ കാക്കനാട് , പാലാരിവട്ടം വഴി പോകേണ്ടതുമാണ്.
ടിപ്പര്‍ ലോറി, ടാങ്കര്‍ ലോറി, കണ്ടയിനര്‍ ലോറി, മുതലായ വാഹനങ്ങള്‍ക്ക് തൃപ്പൂണിത്തുറ നഗരത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. പുതിയകാവ് ഭാഗത്തുനിന്നും, മാര്‍ക്കറ്റ് റോഡ് വഴി തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡ് ജംഗ്ഷനിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.