മരിച്ച കുഞ്ഞിപ്പെണ്ണ് 
Local

കടന്നൽ കുത്തേറ്റ് 110 വയസുകാരി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

4 പേർക്ക് കടന്നലിന്‍റെ കുത്തേറ്റു. കുഞ്ഞിപ്പെണ്ണിന്‍റെ മകൾ തങ്കമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

കോട്ടയം: മുണ്ടക്കയം പുഞ്ചവയൽ പാക്കാനത്ത് കടന്നൽ കുത്തേറ്റ് 110 വയസുള്ള സ്ത്രീ മരിച്ചു. പാക്കാനം കാവനാൽ വീട്ടിൽ കുഞ്ഞിപ്പെണ്ണാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. 4 പേർക്ക് കടന്നലിന്‍റെ കുത്തേറ്റു. കുഞ്ഞിപ്പെണ്ണിന്‍റെ മകൾ തങ്കമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഇവരെ ഇളകിവന്ന കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിപ്പെണ്ണിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

''പ്രചാരണങ്ങൾ കെട്ടിച്ചമച്ചത്''; ആരോഗ‍്യമന്ത്രി രാജിവയ്ക്കേണ്ടെന്ന് എം.വി. ഗോവിന്ദൻ

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

മെഡിക്കൽ കോളെജ് അപകടം; മരണ കാരണം ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ആസാമിൽ‌ നിന്ന് എത്തിച്ച് വിൽപ്പന; പെരുമ്പാവൂരിൽ ഹെറോയിനുമായി ഒരാൾ പിടിയിൽ

ഉപരാഷ്ട്രപതിയുടെ സന്ദർശനം; തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം