wayanad elephant attack 2 people injured 
Local

കാറില്‍ സഞ്ചരിക്കവെ കാട്ടാനയുടെ ആക്രമണം; 2 പേര്‍ക്ക് പരിക്ക്

ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വയനാട്: സുല്‍ത്താന്‍ബത്തേരി ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 2 പേര്‍ക്ക് പരിക്ക്. മുള്ളന്‍കൊല്ലി മുന്‍ പഞ്ചായത്ത് അംഗം പാളക്കൊല്ലി ചാലക്കല്‍ ഷെല്‍ജന്‍(52), പൊളന്ന ജ്യോതി പ്രകാശ്(48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷെല്‍ജനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളെജ് ആശുപത്രിയിലും ജ്യോതി പ്രകാശിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വനഗ്രാമമായ ചേകാടിയിലേക്ക് കാറില്‍ പോകവെ വനപാതയില്‍ നിന്നെത്തിയ കാട്ടാന ആക്രമിക്കുകയായിരുന്നു.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?

സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു