കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

 
Local

കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

പിണ്ടിമന സ്വദേശി രാജേഷ് ആണ് കാട്ടുപന്നികളെ വെടിവെച്ചത്.

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമൂടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ രണ്ട് കൂറ്റൻ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. തിങ്കളാഴ്ച രാവിലെയാണ് കാട്ടുപന്നികളെ കിണറ്റിൽ വീണ നിലയിൽ നാട്ടുകാർ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഗോപിയും, പഞ്ചായത്ത് ഉദ്യോഗസ്ഥരും, ഫോറസ്റ്റ്കാരും സംഭവസ്ഥലത്ത് എത്തി. തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഗോപി വെടിവയ്ക്കുവാൻ നിർദ്ദേശം നൽകുകയായിരുന്നു.

പിണ്ടിമന സ്വദേശി രാജേഷ് ആണ് കാട്ടുപന്നികളെ വെടിവെച്ചത്. കാട്ടു പന്നിയെ വെടിവെക്കാൻ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിരുന്ന ആളാണ് രാജേഷ്.

കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ശല്യം കൂടുതൽ ആണെങ്കിലും ആദ്യമായാണ് കാട്ടു പന്നികളെ വെടി വച്ചതെന്നും വെടി വച്ച പന്നികളെ കുഴിച്ചു മൂടുമെന്നും പഞ്ചായത്ത്‌ പ്രസിഡന്‍റ് മിനി ഗോപി പറഞ്ഞു.

കേരളത്തിൽ കനത്ത മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മുംബൈയിൽ കനത്ത മഴ; വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഒരു മണിക്കൂർ നേരത്തേക്ക് തടസപ്പെട്ടു

ഹെഡ്‌ലൈറ്റ് പണിമുടക്കി; മൊബൈൽ വെളിച്ചത്തിൽ ബസ് ഓടിച്ച് ഡ്രൈവർ| Video

'രാജാവ് വീണ്ടും സിംഹാസനത്തിലേക്ക്'; ബാബർ അസമിന് ക‍്യാപ്റ്റൻ സ്ഥാനം തിരിച്ചു നൽകി പിസിബി

മഹാരാജാസ് ഹോസ്റ്റലിലെ കട്ടിലുകൾ മോഷ്ടിക്കാൻ ശ്രമം; അങ്കമാലിക്കാരനായ പൂർവ വിദ്യാർഥി പിടിയിൽ