വീടിനരികിൽ കാട്ടാന; ഭയന്ന് വിറച്ച് കോട്ടപ്പടിക്കാർ

 
Local

വീടിനരികിൽ കാട്ടാന; ഭയന്ന് വിറച്ച് കോട്ടപ്പടിക്കാർ

ഒരു മണിക്കൂറോളം പുരയിടങ്ങളിലൂടെ വിഹരിച്ച ആന പിന്നീട് വനത്തിലേക്ക് മടങ്ങി.

Local Desk

കോതമംഗലം: കോട്ടപ്പടിയിൽ ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. ചൊവ്വാഴ്ച രാവിലെ പ്രദേശത്ത് കാട്ടാനയിറങ്ങിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. മുട്ടത്തുപാറ, വടക്കുംഭാഗം പ്രദേശങ്ങളിലാണ് രാവിലെ ഏഴോടെ കാട്ടാനയെത്തിയത്. വീടുകളുടെ സമീപത്തുകൂടി കടന്നു പോയ ആന നിരവധി കാർഷിക വിളകളും ചവിട്ടിമെതിച്ചു.

ഒരു മണിക്കൂറോളം പുരയിടങ്ങളിലൂടെ വിഹരിച്ച ആന പിന്നീട് വനത്തിലേക്ക് മടങ്ങി. വർഷങ്ങളായി നിലച്ചു കിടക്കുന്ന ഫെൻസിംഗ് ജോലികൾ പൂർത്തിയാക്കി കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസിയായ ജുവൽ ജൂഡി പറയുന്നു.

സ്കൂളുകൾക്ക് ഓണാവധി 9 ദിവസം മാത്രം

വടക്കൻ കേരളത്തിൽ അതിശക്ത മഴ പെയ്യും

നിവിൻ പോളി ആദ്യ 'വിജിലൻസ് കമാൻഡോ': അഴിമതിവിരുദ്ധ പോരാട്ടവുമായി ചെന്നിത്തല

സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല: മുഖ്യമന്ത്രി

സ്വന്തം വകുപ്പിൽ നിന്ന് സബ്സിഡി: 99 ലക്ഷം രൂപ തിരിച്ചടച്ച് മന്ത്രി