മലപ്പുറം: മകന്‍റെ ബൈക്കില്‍നിന്ന് വീണ് ഗുരുതര പരുക്കേറ്റ് അമ്മ മരിച്ചു. മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ സാരി ചക്രത്തിൽ കുടുങ്ങി റോഡിൽ തലയടിച്ച് വീഴുകയായിരുന്നു. കോട്ടക്കൽ സ്വദേശി ബേബി (62) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. തലയടിച്ച് വീണ ബേബിയെ അത്യാസന്ന നിലയിൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഇവർ റോഡിൽ വീണതിനു പിന്നാലെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് മകനും താഴെ വീണിരുന്നു. എന്നാൽ മകന്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.