പൂയംകുട്ടി പുഴയിൽ ചൂണ്ടയിടാൻ പോയ യുവാവിനെ കാണാതായി

 
Local

പൂയംകുട്ടി പുഴയിൽ ചൂണ്ടയിടാൻ പോയ യുവാവിനെ കാണാതായി

കോതമംഗലം ഫയർഫോഴ്സ് ബുധൻ രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല

Namitha Mohanan

കോതമംഗലം: പൂയംകുട്ടി പുഴയിൽ ചൂണ്ടയിടാൻ പോയ യുവാവിനെ കാണാതായതായി പരാതി. സംഭവത്തിൽ കോതമംഗലം ഫയർഫോഴ്സ് ബുധൻ രാത്രി വൈകിയും തെരച്ചിൽ നടത്തി.

തിരുവനന്തപുരം സ്വദേശി സനോജി (32) നെയാണ് കാണാതായത്. കൂവപ്പാറ ഫോറസ്റ്റ് സ്റ്റേഷനു സമീപത്തായിരുന്നു ചൂണ്ടയിട്ടിരുന്നത്. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

കാണാതായ സനോജ് ടാപ്പിംഗ് തൊഴിലാളിയാണ്. രാത്രി 10 മണിയോടെ എത്തിയ അഗ്നി രക്ഷാ സേന വ്യാഴം പുലർച്ചെ ഒന്നര വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.വ്യാഴം രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചു.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി