കെഎസ്ഇബിയുടെ കാറിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

 

file

Local

കെഎസ്ഇബിയുടെ കാറിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

നിയന്ത്രണം നഷ്ടപ്പെട്ട കാർ വഴിയരികിൽ നിന്നിരുന്ന വൈദ്യുത പോസ്റ്റും, വഴിയരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനവും ഇടിച്ചു തെറിപ്പിച്ചു.

നീതു ചന്ദ്രൻ

കോതമംഗലം: അമിത വേഗത്തിൽ എത്തിയ കെഎസ്ഇബിയുടെ കാർ ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. കോതമംഗലം, ചേലാട് സെന്‍റ്. സ്റ്റീഫൻസ് ബെസ്‌ അനിയാ പള്ളി ജംഗഷനിൽ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിക്കായിരുന്നു സംഭവം. ചേലാട് പള്ളിത്താഴത്ത് മൺകലങ്ങൾ വില്പന നടത്തുന്ന തൃക്കാരിയൂർ സ്വദേശി ചെങ്ങരപ്പറമ്പിൽ തങ്കപ്പനാണ്(63) മരിച്ചത്.

കീരംപാറയിൽ നിന്ന് കോതമംഗലത്തേക്ക് പോവുകയായിരുന്ന കെഎസ്ഇബിയുടെ ഇലക്ട്രിക് കാർ ഇടിക്കുകയായിരുന്നു.കാർ അമിത വേഗതയിലും, ദിശ തെറ്റിയുമാണ് വന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അമിതവേഗതയിൽ എത്തിയ കെഎസ്ഇബി വാഹനം റോഡ് മുറിച്ചുകടക്കുകയായിരുന്ന തങ്കപ്പനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കാർ വഴിയരികിൽ നിന്നിരുന്ന വൈദ്യുത പോസ്റ്റും, വഴിയരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനവും ഇടിച്ചു തെറിപ്പിച്ചു.

ഐപിഎല്ലിൽ വീണ്ടും ബിഗ് ചേസ്

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന; മേയ് 6 ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഉടമകൾ

സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകും; വിവി‍ധ ജില്ലകളിൽ യെലോ അലർട്ട്

ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്