കൈരളി സിബിഡി ഓണാഘോഷം സെപ്റ്റംബര്‍ 6ന്
മുംബൈ: ഓണത്തിന്റെ പാരമ്പര്യവും മലയാളികളുടെ കൂട്ടായ്മയുടെ ആവേശവും ഒരുമിച്ചുചേര്‍ത്ത് കൈരളി സിബിഡി സമാജം ഓണാഘോഷം നടത്തുന്നു. സെപ്റ്റംബര്‍ 6-ന് രാവിലെ മുതല്‍ വൈകിട്ട് മൂന്ന് മണിവരെയാണ് ഓണാഘോഷ പരിപാടികള്‍.
ഓണത്തിന്റെ തനിമയും കേരളീയ സംസ്‌കാരത്തിന്റെ പൈതൃകവും വിളിച്ചോതുന്ന വിവിധ കലാപരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറുമെന്ന് പ്രസിഡന്റ് ജി. കോമളന്‍ പറഞ്ഞു.
വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പരിപാടികളും കുടുംബസംഗമവും ഉള്‍പ്പെടുത്തി വിപുലമായ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.