.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വസായ് ഫൈന്‍ ആര്‍ട്‌സ് പത്താം വാര്‍ഷികാഘോഷ സമാപന സമ്മേളനം
മുംബൈ:വസായ് ഫൈന്‍ ആര്‍ട്‌സ് പത്താം വാര്‍ഷികാഘോഷങ്ങളുടെ 5 ദിവസം നീണ്ടു നില്‍ക്കുന്ന സമാപന സമ്മേളനം ബുധനാഴ്ച ആരംഭിക്കും.
ശാസ്ത്രീയ കലാരൂപങ്ങളെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി വസായ് കേ ന്ദ്രമായി പ്രവര്‍ത്തിക്കുന്ന വസായ് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ഒരു വര്‍ഷം നീണ്ടു നിന്ന പത്താം വാര്‍ഷിക ആഘോഷങ്ങളുടെ അവസാനഘട്ടമായ ആര്‍ട്‌സ് ഫെസ്റ്റിവല്‍ ഡിസംബര്‍ മൂന്ന് മുതല്‍ ഡിസംബര്‍ 7വരെ വസായ് വെസ്റ്റ് ശ്രീ ശബരിഗിരി അയ്യപ്പ ക്ഷേത്രം പ്രാര്‍ത്ഥനമണ്ഡപം വേദി ആവും നടക്കുക.
മാധ്യമ പ്രവര്‍ത്തക അളകനന്ദ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വിവിധ ദിവസങ്ങളില്‍ ആയി നടക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങളില്‍ ചലച്ചിത്ര താരങ്ങളായ സീമ.ജി.നായര്‍, സിജോ വര്‍ഗീസ്, രചന നാരായണന്‍കുട്ടി, കേരള സംഗീത അക്കാദമി ചെയര്‍മാനും പ്രശസ്ത വാദ്യകലാകാരനുമായ പത്മശ്രീ മട്ടന്നുര്‍ ശങ്കരന്‍കുട്ടി, എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
ആദ്യ ദിവസമായ ബുധനാഴ്ച്ച വൈകിട്ട് 5ന് ഗുരു നന്ദിനി മാധവന്‍റെ നേതൃത്വത്തില്‍ അവരുടെ ശിഷ്യഗണങ്ങള്‍ ഒരുക്കുന്ന അയ്യപ്പസഹസ്ര നാമ ആലാപനത്തോടെയാകും ആരംഭം.മുംബൈയിലെ നൃത്ത ഗുരുക്കന്‍മാരായ സ്മിത മനോജ് നായര്‍, സതിവിജയകുമാര്‍,പവിത്ര ഭട്ട്, ലത സുരേന്ദ്രന്‍, എന്നിവര്‍ ഒരുക്കുന്ന നൃത്ത രൂപങ്ങളും, തുടര്‍ന്ന് കലാമണ്ഡലം സുരേഷ് കാളിയത്തിന്‍റെ നേതൃത്വത്തില്‍ ഓട്ടന്‍തുള്ളല്‍,പറയന്‍ തുള്ളല്‍,ശീതങ്കന്‍ തുള്ളല്‍ എന്നിവ ഒരേ വേദിയില്‍ എത്തുന്ന തുള്ളല്‍ത്രയത്തിനു ആദ്യമായി മുംബൈയില്‍ വേദി ഒരുങ്ങും.
രണ്ടാം ദിവസമായ വ്യാഴം 5 മുതല്‍ തുടങ്ങുന്ന ആഘോഷങ്ങളില്‍ മുംബൈയിലെ പ്രശസ്ത നൃത്ത ഗുരുക്കളായ കലാമണ്ഡലം രജിത, നിഷ ഗില്‍ബര്‍ട്ട്,ഡോക്ടര്‍ ചിത്രവിശ്വനാഥന്‍,സായ്ഗീത മോഹന്‍,ലക്ഷ്മി സിബി സത്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള നൃത്തപരിപാടികള്‍ അരങ്ങേറും. തുടര്‍ന്നു വടകര ചൂരകൂടി മൂസയും സംഘവും അവതരിപ്പിക്കുന്ന കളരി പയറ്റ് അരങ്ങേറും.
മൂന്നാം ദിവസമായ വെള്ളിയാഴ്ച 6.30മുതല്‍ ചെറിയ പ്രായത്തില്‍ തന്നെ പ്രശസ്തിയില്‍ എത്തിയ വയലിന്‍ കലാകാരി ഗംഗ ശശിധരന്‍ അവതരിപ്പിക്കുന്ന വയലിന്‍ കച്ചേരി നടക്കുംനാലാം ദിവസമായ ശനിയാഴ്ച 5 മണി മുതല്‍ കലാമണ്ഡലം ബിജുവിന്‍റെ നേതൃത്വത്തില്‍ കഥകളി ശില്പശാല ആയ ചൊല്ലിയാട്ടം നടക്കും. തുടര്‍ന്നു പ്രശസ്ത ചലച്ചിത്ര താരം രചന നാരായണന്‍കുട്ടിയും സംഘവും ഒരുക്കുന്ന കുച്ചിപ്പുടി മണ്‍സൂണ്‍ അനുരാഗ അരങ്ങേറും,
ഞായറാഴ്ച കാലത്തു 9 മണിമുതല്‍ കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി,കോട്ടക്കല്‍ രവി എന്നിവര്‍ നേതൃത്വം നല്‍കുന്ന പഞ്ചവാദ്യം അരങ്ങേറും, ഉച്ചക്ക് രണ്ടുമണിമുതല്‍ തൃശൂര്‍ പൂരം തിരുവമ്പാടി വിഭാഗത്തിന്‍റെ മേള പ്രമാണി ചെറുശ്ശേരി കുട്ടന്‍മരാരും ചൊവ്വലൂര്‍ മോഹന വാര്യരും നേതൃത്വം നല്‍കുന്ന പാണ്ടിമേളം അരങ്ങേറും. തുടര്‍ന്നു 5 മണിമുതല്‍ കോട്ടക്കല്‍ പി എസ് വി നാട്യസംഘം ഒരുക്കുന്ന കഥകളി ദുര്യോധന വധം അരങ്ങേറും. ഈ ആഘോഷചടങ്ങുകളില്‍ കരിയനൂര്‍ നാരായണന്‍ നമ്പൂതിരി,കോട്ടക്കല്‍ രവി, ചെറുശ്ശേരി കുട്ടന് എന്നിവര്‍ക്ക് അജീവനാന്ത പുരസ്‌കാരം നല്‍കി ആദരിക്കും.
അക്ബര്‍ ട്രാവല്‍സ് ചെയര്‍മാന്‍ ഡോ അബ്ദുള്‍ നാസറിന് കരുണ പുരസ്‌കാരവും, സീക്വന്‍സ് കമ്മ്യൂണിക്കേഷന്‍ സിഇഒ രാജീവ്രാജന് യുവ സംരംഭക പുരസ്‌കാരവും നല്‍കി ആദരിക്കും.