50 വര്‍ഷത്തിനിടെ ജൂലൈയില്‍ ലഭിച്ച വലിയ മഴ

 
Mumbai

മുംബൈയിൽ 50 വര്‍ഷത്തിനിടെ ഇത്തവണ ജൂലൈയിൽ ലഭിച്ചത് ഏറ്റവും വലിയ മഴ

മുംബൈയില്‍ ഇന്നും റെഡ് അലര്‍ട്ട്

Mumbai Correspondent

മുംബൈ: സംസ്ഥാനത്ത് വ്യാപകനാശം വിതച്ച കനത്ത മഴയ്ക്ക് നേരിയ ശമനമായെങ്കിലും മുംബൈ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട്. പ്രളയസമാനമായ നിലയിലേക്കാണ് മഴ മൂലം മുംബൈ എത്തിയിരുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടായി മാറിയിരുന്നു. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ 17 സംഘങ്ങളെ വിവിധ ദുരന്തബാധിത മേഖലകളില്‍ വിന്യസിച്ചു കഴിഞ്ഞു. ഇതിന് പുറമെ സംസ്ഥാന ദുരന്ത പ്രതികരണ സേനയും പൂര്‍ണ്ണ സജ്ജമാണ്.

തുടര്‍ച്ചയായി പെയ്ത കനത്ത മഴ മൂലം നഗര-ഗ്രാമ വ്യത്യാസമില്ലാതെ പലയിടങ്ങളും വെള്ളത്തിനടിയിലാവുകയും ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായി തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. മലയോര മേഖലകളില്‍ പലയിടത്തും വലിയ തോതില്‍ ഉരുള്‍പൊട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനാണ് നിലവില്‍ മുന്‍ഗണന നല്‍കുന്നത്.

സാഹചര്യം വിലയിരുത്താന്‍ അടിയന്തര യോഗം ചേര്‍ന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ജില്ലാ ഭരണകൂടങ്ങള്‍ക്കും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. സംസ്ഥാന ദുരന്ത നിവാരണ വിഭാഗം സാഹചര്യം 24 മണിക്കൂറും സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.50 വര്‍ഷത്തിനിടെ ജൂലൈയില്‍ ലഭിച്ച വലിയ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത്.

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദൻ ഉൾപ്പടെ 4 പേർ ജയിൽമോചിതരായി

കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ ധനസഹായം അനുവദിച്ചു

പഹൽഗാം ഭീകരാക്രമണ കേസ്; ഭീകരവാദി ഹാഫിസ് സയീദിന് എൻഐഎ സമൻസ് അയക്കും

ഒരേ ലക്ഷ‍്യത്തിനു വേണ്ടി പാർട്ടി നേതാക്കളെ വിഭജിച്ചു കാണുന്നത് പ്രതിഷേധാർഹം; വെള്ളാപ്പള്ളിക്കെതിരേ സിപിഎം

ലോക ബാഡ്മിന്‍റൺ ചാംപ‍്യൻഷിപ്പിൽ ഇന്ത‍്യയുടെ ഗായത്രി-ട്രീസ സഖ‍്യത്തിന് വെങ്കലം; ചൈനയോട് പൊരുതിതോറ്റു