13 arrested so far in Mira Road Clash says Devendra Fadnavis 
Mumbai

മിരാ റോഡിലെ സംഘർഷം: 13 ഓളം പേർ ഇതുവരെ അറസ്റ്റിലായതായി ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: മുംബൈയിലെ മിരാ റോഡ് പരിസരത്ത് പൊട്ടിപ്പുറപ്പെട്ട ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 13 പേരെ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.

മിരാ ഭയേന്ദറിലെ നയനഗറിൽ എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കുന്നു. പുലർച്ചെ 3.30 വരെ മീരാ ഭയേന്ദർ സിപിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അദ്ദേഹം തന്റെ ട്വിറ്റെർ പോസ്റ്റിൽ കുറിച്ചു. സംഭവത്തിൽ ഉൾപ്പെട്ട കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയ അദ്ദേഹം, കേസുമായി ബന്ധപ്പെട്ട് ബാക്കിയുള്ള പ്രതികളെ പിടികൂടാനുള്ള അന്വേഷണം നടക്കുകയാണെന്നും പറഞ്ഞു.

കുറ്റവാളികൾക്കെതിരെ കർശനമായ നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകി. ഇതുവരെ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ വിശദമായ വിശകലനം നടത്തി, അതിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ശ്രമിക്കുന്നുണ്ട്. സ്വന്തം നിലയിൽ നിയമം കൈക്കൊള്ളാൻ ശ്രമിക്കുന്ന ആരോടും സഹിഷ്ണുതയില്ല. മഹാരാഷ്ട്രയിലെ ക്രമസമാധാന നില തകർക്കാനുള്ള ഒരു ശ്രമങ്ങളും വില പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊലീസ് മർദനം; കെഎസ്‌യു മാർച്ചിൽ സംഘർഷം

ഓൺലൈനിലൂടെ വോട്ട് നീക്കം ചെയ്യാൻ സാധിക്കില്ല; രാഹുലിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

5 പുതുമുഖങ്ങൾ; നേപ്പാളിനെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമായി

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും