Mumbai

മുംബൈ ലോവർ പരേലിൽ ലിഫ്റ്റ് തകർന്ന് 13 പേർക്ക് പരിക്ക്

പരിക്കേറ്റ എല്ലാവരെയും സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുകയായിരുന്നു

MV Desk

മുംബൈ: മുംബൈ ലോവർ പരേലിൽ ലിഫ്റ്റ് തകർന്ന് 13 പേർക്ക് പരിക്ക്. കമല മിൽസിലെ ട്രേഡ് വേൾഡ് ടവർ സിയിൽ ആണ് ഇന്ന് രാവിലെ ലിഫ്റ്റ് നാലാം നിലയിൽ നിന്ന് താഴത്തെ നിലയിലേക്ക് പതിച്ചത്.

പരിക്കേറ്റ എല്ലാവരെയും സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുകയായിരുന്നു. അതിൽ പരിക്കേറ്റ 8 പേരെ ഗ്ലോബൽ ഹോസ്പിറ്റലിലേക്കും ഒരാളെ കെഇഎം ആശുപത്രിയിലേക്കും കൊണ്ടുപോയി. നിസ്സാര പരിക്കേറ്റ 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല.

ഗ്ലോബൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച പരിക്കേറ്റവർ പ്രിയങ്ക ചവാൻ, പ്രതീക് ഷിൻഡെ, അമിയത്ത് ഷിൻഡെ, മൊഹ്. റാഷിദ്, പ്രിയങ്ക പാട്ടീൽ, സുധീർ സഹാരെ, മയൂർ ഗോർ, തൃപ്തി കുബാൽ. 20 നും 46 നും ഇടയിൽ പ്രായമുള്ളവരാണ്‌ പരിക്കേറ്റവർ എല്ലാം

യുഎഇയിൽ ഭൂചലനം

ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി മരണം

സംസ്ഥാനത്ത് പാൽ വില കൂടും; തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം പ്രാബല്യത്തിലെന്ന് മന്ത്രി

ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; തലയിലെ പരുക്ക് ഗുരുതരം

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്: വിചാരണ തുടരാൻ സുപ്രീംകോടതി നിർദേശം