ടെസ്ലയുടെ ഷോറും 15 ന് മുംബൈയില്‍ തുറക്കും
Representative image
മുംബൈ: ഇന്ത്യന്‍ ഇലക്‌ട്രിക് വാഹന വിപണിയില്‍ അരങ്ങേറ്റം കുറിക്കാനുള്ള ടെസ്ലയുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പ് അവസാനിക്കുന്നു. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്‍റെ നേതൃത്വത്തിലുള്ള ഇവി കമ്പനി ജൂലൈ 15 ചൊവ്വാഴ്ച മുംബൈയില്‍ തങ്ങളുടെ ആദ്യ ഷോറൂം തുറക്കും. ബികെസിയിലാണ് ആദ്യ കാര്‍ഷോറും വരുന്നത്. 35 ലക്ഷം രൂപയാണ് ഇവിടെ വാടകയായി നല്‍കുന്നത്.
ജനപ്രിയ കാറുകളായ മോഡല്‍ വൈ എസ്യുവികളാണ് ആദ്യ ഘട്ടത്തില്‍ ടെസ്ല ഇന്ത്യയില്‍ വില്‍ക്കുക. ചൈനയിലെ ഫാക്ടറിയില്‍ നിര്‍മിച്ച കാറുകള്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്.
ഓഗസ്റ്റ് അവസാനത്തോടെ ഡെലിവറി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെസ്ലയുടെ രണ്ടാമത്തെ ഷോറും ഡല്‍ഹിയില്‍ തുറക്കാനും പദ്ധതിയുണ്ട്.