മുംബൈയിൽ മഴ തുടരും
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈ, താനെ, പാല്‍ഘര്‍, റായ്ഗഡ്, നായ്ഗാവ്, നവി മുംബൈ, ഡോംബിവ്ലി, പൂനെ, രത്നഗിരി എന്നിവിടങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. സെന്‍ട്രല്‍ റെയില്‍വേയിലും വെസ്റ്റേണ്‍ റെയില്‍വേയിലും ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ 15 മിനിറ്റ് വൈകുന്നതൊഴിച്ചാല്‍ നില സാധാരണമാണ്.
സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്ന പ്രദേശങ്ങളില്‍ എന്‍ഡിആര്‍എഫിനെയും എസ്ഡിആര്‍എഫ് ജവാന്മാരെയും വിന്യസിച്ച് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. കനത്ത മഴയില്‍ അമിതാഭ് ബ്ച്ചന്‍റെയും ഹേമമാലിനിയുടെയും വസതിയില്‍ വെള്ളം കയറിയിരുന്നു.