മുംബൈ: പടിഞ്ഞാറൻ മുംബൈയിലെ വക്കോളയിലെ ഒരു ഹോട്ടലിൽ ആണ് മസാജ്, സ്പാ ചെയ്യാനെത്തിയ യുവാവിനെ തോക്ക് ചൂണ്ടി കൊള്ളയടിച്ചതെന്ന പരാതിയിൽ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് മുംബൈ പൊലീസ്.ഭീഷണിപ്പെടുത്തൽ, മോഷണം, അനധികൃത പണം കൈമാറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലേഷ് ശിവകുമാർ സരോജ് (24), വിശാൽ രാജേഷ് സിംഗ് (20), ആദിത്യ ഉമാശങ്കർ സരോജ് (19), സുരേഷ് രാംകുമാർ സരോജ് (21) എന്നിവരാണ് അറസ്റ്റിലായത്.
വക്കോള ആസ്ഥാനമായുള്ള ഹോട്ടലിൽ മസാജ് ചെയ്യാൻ ഇരയെ നിർബന്ധിച്ചതായി ഇര നൽകിയ പരാതിയിൽ പറയുന്നു. തന്‍റെ നിസ്സഹായാവസ്ഥ മുതലെടുത്ത്, നിലേഷ് തന്‍റെ നാല് കൂട്ടാളികളോടൊപ്പം ഇരകളുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വലിയ തുക അവരുടെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാൻ തുടങ്ങി, കൂടാതെ ഇരയുടെ പേഴ്സിൽ നിന്ന് പണം ബലമായി പിടിച്ചെടുക്കുകയും ചെയ്തു. തോക്കിൻ മുനയിൽ കുറേനേരം നിൽക്കേണ്ടി വന്ന ഇരയിൽ നിന്ന് ഓൺലൈൻ ട്രാൻസ്ഫർ ആയി 95,000 രൂപ കൈക്കലാക്കുകയും കൂടാതെ കൈവശം ഉണ്ടായിരുന്ന 10,000 രൂപ അപഹരിക്കുകയും ചെയ്തതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
പരാതി ലഭിച്ചയുടൻ, വക്കോള പൊലീസ് ബന്ധപ്പെട്ട ഐപിസി വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ഉടൻ തന്നെ അന്വേഷണ സംഘം രൂപീകരിക്കുകയും പ്രതികൾക്കായി തിരച്ചിൽ നടത്തുകയും ചെയ്തു.പ്രതികൾ അന്ധേരി മേഖലയിൽ ഉണ്ടെന്ന് സൂചിപ്പിക്കുന്ന വിവരം പൊലീസ് സംഘത്തിന് ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ കെണിയൊരുക്കുകയും നിലേഷിനെയും ഇയാളുടെ മൂന്ന് കൂട്ടാളികളെയും വിജയകരമായി പിടികൂടുകയായിരുന്നു വെന്ന് ഒരു ഉദ്യോഗസ്ഥർ പറഞ്ഞു
അറസ്റ്റിലായ പ്രതികളിൽ ഒരാൾ മുമ്പ് മുംബൈയിലെ ഒരു സ്പാ സെന്‍ററിൽ ജോലി ചെയ്തിരുന്നതായും ചില ഇടപാടുകാരുമായി ബന്ധപ്പെടാനുള്ള നമ്പറുകൾ കൈവശം ഉണ്ടായിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതികൾ തങ്ങളുടെ പക്കൽ ലഭ്യമായ നമ്പറുകൾ ഉപയോഗിച്ച് ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുകയും കുറഞ്ഞ നിരക്കിൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.പിന്നീട് ഉപഭോക്താവ് ഹോട്ടൽ സന്ദർശിക്കുമ്പോൾ അവരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുക്കുക യാണ് രീതിയെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ കയ്യിൽ നിന്നും തോക്കും വെടിയുണ്ടകളും 10,000 രൂപയും മൊത്തം ഒമ്പത് മൊബൈൽ ഫോണുകളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മുംബൈ പൊലീസിന്‍റെ സോൺ 8 ലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദീക്ഷിത് ഗെദാമിന്‍റെ നേതൃത്വത്തിലാണ് വിജയകരമായ ഓപ്പറേഷൻ നടത്തിയത്.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു