പാചകവാതകം കിട്ടാനില്ല; മുംബൈയില്‍ 50 ശതമാനം ഹോട്ടലുകളും അടച്ചു

 
Mumbai

പാചകവാതകം കിട്ടാനില്ല; മുംബൈയില്‍ 50 ശതമാനം ഹോട്ടലുകളും അടച്ചു

മറ്റ് വഴികളില്ലെന്ന് മന്ത്രി ഛഗന്‍ ഭുജ്ബല്‍

Mumbai Correspondent

മുംബൈ: പാചവാതക വിതരണം തടസപ്പെട്ടതോടെ മുംബൈയില്‍ ഹോട്ടലുകള്‍ അടച്ചിടുന്നു. 50 ശതമാനത്തോളം ഹോട്ടലുകളാണ് കഴിഞ്ഞ ദിവസം അടച്ചത്. അവശേഷിക്കുന്ന ഹോട്ടലുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ അടച്ചിടേണ്ടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി വിതരണത്തില്‍ മുന്‍ഗണന നല്‍കുമെന്ന് മഹാരാഷ്ട്ര ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ഛഗന്‍ ഭുജ്ബല്‍ പറഞ്ഞു.

ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി) വിതരണത്തിലെ തടസം മൂലമുണ്ടാകുന്ന പ്രതിസന്ധിയെക്കുറിച്ച് ഹോട്ടല്‍ ഉടമകള്‍ തന്നെക്കണ്ട് ആശങ്ക പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പാചകവാതകവിതരണത്തില്‍ മുന്‍ഗണ നനല്‍കാന്‍ എല്ലാ എണ്ണക്കമ്പനികള്‍ക്കും കേന്ദ്രസര്‍ക്കാരില്‍ നിന്ന് വ്യക്തമായ നിര്‍ദേശങ്ങളുണ്ട്. അതിനാല്‍, വാണിജ്യവാതക വിതരണത്തില്‍ കുറവുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ നീക്കം ഹോട്ടല്‍ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെങ്കിലും മറ്റ് വഴികളില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കൂടുതല്‍ ദിവസം ഹോട്ടലുകള്‍ അടച്ചിടേണ്ടി വന്നാല്‍ മേഖലയില്‍ തൊഴില്‍ എടുക്കുന്നവരുടെ കുടുംബത്തെയും ബാധിക്കും. എത്രയും വേഗം പ്രശ്‌നപരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി; ഹരീഷ് റാണയുടെ വെന്‍റിലേറ്റർ സഹായം പിൻവലിക്കാമെന്ന് സുപ്രീം കോടതി

മുതിർന്ന സിപിഎം നേതാവ് ഇ.എൻ. മോഹൻദാസ് അന്തരിച്ചു

ഹൈക്കോടതി ഉത്തരവ് പാലിച്ച് കൊച്ചി കോർപ്പറേഷൻ; പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ നീക്കി

പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ല; പരാതിയുമായി കൊടിക്കുന്നിൽ സുരേഷ് എംപി

പി.കെ. ശശിയെ പുറത്താക്കിയത് എന്തിന്? വിശദീകരിക്കാൻ സിപിഎം