2024-ൽ മഹാരാഷ്ട്രയിൽ റോഡപകടങ്ങളിൽ മരിച്ചവരിൽ 70% വും കാൽനടയാത്രക്കാരും ഇരുചക്രവാഹനക്കാരും 
Mumbai

2024ൽ മഹാരാഷ്ട്രയിലെ റോഡപകടങ്ങളിൽ മരിച്ചവരിൽ 70% കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രികരും

മരിച്ചവരിൽ 30 ശതമാനത്തിലധികം പേർ 25 നും 35 നും ഇടയിൽ പ്രായമുള്ളവരാണ്.

മുംബൈ: 2024ൽ മഹാരാഷ്ട്രയിലെ സംസ്ഥാന-ദേശീയ പാതകളിലുണ്ടായ അപകട മരണങ്ങളിൽ 70 ശതമാനവും ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും ആണെന്ന് സംസ്ഥാനത്തെ ഹൈവേ ട്രാഫിക് പോലീസ് ശേഖരിച്ച കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാന-ദേശീയ പാതകളിലെ അപകടങ്ങളുടെ എണ്ണം 2023ൽ 35,243 ആയിരുന്നത് 2024ൽ 36,084 ആയി ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.

അപകടങ്ങളുടെ പ്രധാന കാരണം അമിതവേഗമാണെന്നും, 67 ശതമാനം ഇരുചക്രവാഹന മരണങ്ങളും ഹെൽമെറ്റില്ലാതെയുള്ള യാത്ര മൂലമെന്നും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

സംസ്ഥാനത്തൊട്ടാകെയുള്ള പതിനൊന്ന് കമ്മീഷണറേറ്റുകളിൽ നിന്നും പൊലീസ് സൂപ്രണ്ട് ഓഫിസുകളിൽ നിന്നും ശേഖരിച്ച കണക്കുകൾ കാണിക്കുന്നത്, പ്രതിമാസം ശരാശരി 3,000 അപകടങ്ങൾ സംസ്ഥാനത്തുടനീളം നടക്കുന്നു എന്നാണ്. അതിൽ 1,200 പേർ മരിക്കുകയും 2,500 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുംബൈ, പൂനെ റൂറൽ, നാസിക് റൂറൽ, അഹമ്മദ്‌നഗർ, സോലാപൂർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായത്.

മരണസംഖ്യയിൽ പൂനെ റൂറൽ ഒന്നാം സ്ഥാനത്താണ്. നാസിക് റൂറൽ, അഹമ്മദ്‌നഗർ, സോലാപൂർ റൂറൽ, ജൽഗാവ് എന്നിവിടങ്ങളാണ് തൊട്ടു പിന്നിൽ.

മരിച്ചവരിൽ 30 ശതമാനത്തിലധികം പേർ 25 നും 35 നും ഇടയിൽ പ്രായമുള്ളവരാണ്. അമിതവേഗതയാണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇരുചക്രവാഹന യാത്രക്കാരുടെ മരണങ്ങളിൽ 67 ശതമാനവും ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്ര മൂലമാണെന്നും ഹെവി വാഹനങ്ങൾ ഇടിച്ചത് മൂലമാണ് മരിച്ചതെന്നും ഞങ്ങൾ കണ്ടെത്തി, ”ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക തുടങ്ങിയ ട്രാഫിക് ലംഘനങ്ങളാണ് മരണത്തിൻ്റെ മറ്റൊരു കാരണമെന്നും അദ്ദേഹം പറഞ്ഞു.

രാത്രി 6 മുതൽ 9 വരെയാണ് മിക്ക റോഡപകടങ്ങളും നടക്കുന്നത്.അതിനാൽ ആ കാലയളവിൽ പരമാവധി പട്രോളിംഗ് നടത്താനും ബന്ദോബസ്തും നാകബന്ദികളും വർദ്ധിപ്പിക്കാനും ഞങ്ങൾ തീരുമാനിച്ചു, ”ഓഫീസർ കൂട്ടിച്ചേർത്തു. ഹൈവേ ട്രാഫിക് പോലീസ് 2021-2023 ലെ ബ്ലാക്ക് സ്പോട്ടുകളുടെ പുതിയ ലിസ്റ്റ് ഗതാഗത വകുപ്പുമായും മറ്റ് അധികാരികളുമായും പങ്കിട്ടതായി വൃത്തങ്ങൾ അറിയിച്ചു. ജനുവരിയിലെ റോഡ് സുരക്ഷാ മാസത്തിൽ 20,000-ലധികം ഹെൽമെറ്റുകൾ വിതരണം ചെയ്തു, മുൻകരുതൽ നടപടിയായി സംസ്ഥാനത്തുടനീളം ട്രാഫിക് നിയമങ്ങൾ കർശനമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

മുൻ മന്ത്രി സി.വി. പത്മരാജൻ അന്തരിച്ചു

അഞ്ചു വയസുകാരിയെ കൊന്നു, മൃതദേഹത്തിനരികിൽ കാമുകനൊപ്പം ലൈംഗികബന്ധം; യുപിയിൽ അമ്മ‍യുടെ കൊടും ക്രൂരത

ചർച്ച പരാജയം; 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

കൊല്ലത്ത് 4 കുട്ടികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു; ആരോഗ്യ വകുപ്പിന്‍റെ ജാഗ്രത നിര്‍ദേശം

ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറി ഇൻഡിഗോ വിമാനം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്