പൂക്കള മത്സരം

 
Mumbai

കേരളീയ സമാജം ഡോംബിവ്‌ലി പൂക്കള മത്സരം ഓഗസ്റ്റ് 15ന്

ഒന്നാം സ്ഥാനം ലഭിക്കുന്ന ഗ്രൂപ്പിന് 15000 രൂപ സമ്മാനം

മുംബൈ: കേരളീയ സമാജം ഡോംബിവ്ലിയുടെ ഓണാഘോഷത്തിന്‍റെ (ഓണോത്സവം 2025) ഭാഗമായി സമാജം അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുംവേണ്ടി സംഘടിപ്പിക്കുന്ന പൂക്കള മത്സരം ഓഗസ്റ്റ് 15ന് ഡോംബിവ്ലി ഈസ്റ്റ്, കമ്പല്‍പാഡയിലുള്ള മോഡല്‍ കോളേജില്‍ നടക്കും.രാവിലെ 9:30 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും.

ഒന്നാം സ്ഥാനം ലഭിക്കുന്ന ഗ്രൂപ്പിന് 15000 രൂപയും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ഗ്രൂപ്പുകള്‍ക്ക് യഥാക്രമം പതിനായിരവും, ഏഴാംയിരത്തി അഞ്ഞൂറ് രൂപ വീതവും പാരിതോഷികം ലഭിക്കും.പങ്കെടുക്കുന്ന എല്ലാ ടീമിനും മൂവായിരം രൂപ പ്രോത്സാഹന സമ്മാനം ലഭിക്കും.

മത്സരിക്കുന്നവര്‍ ഗൂഗിള്‍ഫോം വഴി മുന്‍കൂട്ടി രജിസ്ട്രേഷന്‍ ചെയ്യണമെന്ന് സമാജം കലാ-സാംസ്‌കാരിക വിഭാഗം സെക്രട്ടറി കെ.കെ.സുരേഷ് ബാബു അറിയിച്ചു.

മെഡിക്കൽ കോളെജുകളും നഴ്സിങ് കോളെജുകളും എല്ലാ ജില്ലകളിലും യാഥാർഥ‍്യമായെന്ന് വീണ ജോർജ്

വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചു; മാനനഷ്ടത്തിന് വക്കീൽ നോട്ടീസയച്ച് കടകംപളളി സുരേന്ദ്രൻ

''സുജിത്തിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു, പോരാട്ടത്തിന് ഈ നാട് പിന്തുണ നൽകും'': രാഹുൽ മാങ്കൂട്ടത്തിൽ

രജിനിയുടെ പവർ ഹൗസ്; ഒടിടി റിലീസിനൊരുങ്ങി 'കൂലി'

ഛത്തീസ്ഗഡിൽ ഡാം തകർന്നു; 4 പേർക്ക് ദാരുണാന്ത‍്യം