മഴയില്‍ നിന്ന് ചെറിയാശ്വാസം

 
Mumbai

മഴയില്‍ നിന്ന് മുബൈയ്ക്ക് നേരിയ ആശ്വാസം

ചൊവ്വാഴ്ച പുലര്‍ച്ചെ‍യാണ് മഴയില്‍ നിന്ന് മുംബൈയ്ക്ക് ആശ്വാസം ലഭിച്ചത്.

Mumbai Correspondent

മുംബൈ: വ്യാപകനാശം വിതച്ച മഴയില്‍ നിന്ന് ഒടുവില്‍ ആശ്വാസം . ജൂലൈ ഒന്നിന് ആരംഭിച്ച മഴ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് അവസാനിച്ചത്. പ്രളയസമാനമയ നിലയില്‍ നിന്ന് വലിയ ആശ്വാസം ലഭിച്ചതിന്റെ സന്തോഷത്തിലാണ് മുംബൈക്കാര്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരൊറ്റ ദിവസത്തിനിടെ മാത്രം 523 മരങ്ങള്‍ കടപുഴകി. റോഡുകളിലും ജനവാസ മേഖലകളിലും വന്‍മരങ്ങള്‍ കടപുഴകി വീണത് വന്‍ നാശനഷ്ടങ്ങള്‍ക്കും ഗതാഗത തടസ്സങ്ങള്‍ക്കും കാരണമായി

തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയും ശക്തമായ കാറ്റുമാണ് മുംബൈയെ ദുരന്തഭൂമിയാക്കി മാറ്റിയത്. ഒന്നിനുപിറകെ ഒന്നായി മരങ്ങള്‍ ഒടിഞ്ഞുവീണതോടെ നഗരത്തിലെ പല പ്രധാന പാതകളും പൂര്‍ണ്ണമായും അടഞ്ഞു. അഗ്നിരക്ഷാസേനയും കോര്‍പ്പറേഷന്‍ ജീവനക്കാരും ചേര്‍ന്നാണ് മരങ്ങള്‍ നീക്കിയത്.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റ് ചെയ്തതിൽ വീഴ്ച ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ