വരുന്നു നാലാമതൊരു റെയില്‍വേ പാത കൂടി

 

File image

Mumbai

വരുന്നു നാലാമതൊരു റെയില്‍വേ പാത കൂടി

പന്‍വേലിനും കര്‍ജത്തിനും ഇടയില്‍ പാത നിര്‍മിക്കുന്നത് മധ്യറെയില്‍വേ

നവിമുംബൈ: പന്‍വേലിനും കര്‍ജത്തിനുമിടയില്‍ പുതിയൊരു റെയില്‍വേ പാത കൂടി നിര്‍മിക്കാന്‍ മധ്യറെയില്‍വേ തയ്യാറെടുക്കുന്നു. 491 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഡിപിആര്‍ 2023 റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു.

പന്‍വേലിനും കര്‍ജത്തിനുമിടയില്‍ മുംബൈ റെയില്‍ വികാസ് കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന പുതിയ രണ്ട് സബര്‍ബന്‍ പാതയ്ക്കു പുറമേയാണിത്. ലോക്കല്‍ ട്രെയിനുകള്‍ക്കായി മുംബൈ റെയില്‍ വികാസ് കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന സബര്‍ബന്‍ പാതകളുടെ നിര്‍മാണം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും.

2025 ഡിസംബറോടെ പാത തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. സിഎസ്എംടിയില്‍ നിന്ന് താനെ, കല്യാണ്‍ വഴി മെയിന്‍ ലൈനിലൂടെയാണു കര്‍ജത്തിലേക്കു നിലവിലുള്ള ലോക്കല്‍ ട്രെയിന്‍ പാത. 2.15 മണിക്കൂറാണ് സിഎസ്എംടിയില്‍ നിന്ന് കര്‍ജത്തിലേക്കെത്താന്‍ എടുക്കുന്നത്. അതേസമയം, പന്‍വേല്‍-കര്‍ജത് പാത സാധ്യമാകുന്നതോടെ ഒന്നര മണിക്കൂറോളം മതിയാകും.

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി

സുന്നത്ത് കർമത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

ഇടുക്കി ജില്ലയിൽ ജീപ്പ് സഫാരി നിരോധിച്ചു

രണ്ടാഴ്ചയ്ക്കകം ചീഫ് ജസ്റ്റിസിന്‍റെ ഔദ്യോഗിക വസതി ഒഴിയും: ഡി.വൈ. ചന്ദ്രചൂഡ്

കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി