കൈരളി കോംപ്ലക്‌സില്‍ സംഗീതസന്ധ്യ അരങ്ങേറി

 
Mumbai

കൈരളി കോംപ്ലക്‌സില്‍ സംഗീതസന്ധ്യ അരങ്ങേറി

സുസ്മിതയുടെ സംഗീതവിരുന്ന് ശ്രദ്ധേയമായി

Mumbai Correspondent

മുംബൈ: നവി മുംബൈയിലെ കൈരളി കോംപ്ലക്‌സില്‍ വനിതാദിനാഘോഷങ്ങളുടെ ഭാഗമായി സംഗീതസന്ധ്യ അരങ്ങേറി. കൈരളി സിബിഡി വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പ്രശസ്ത ഗസല്‍ ഗായിക സുസ്മിതയുടെ ഗാനവിരുന്ന് കലാസ്വാദകരെ ആകര്‍ഷിച്ചു.

സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ കൈരളി കോംപ്ലക്‌സ് വനിതാദിനത്തോടനുബന്ധിച്ച് സംഗീത പരിപാടി സംഘടിപ്പിച്ചു. കൈരളി സിബിഡി. വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ഗസല്‍ ഗായിക സുസ്മിത ഗിരീഷ് സംഗീത സായാഹ്നത്തെ സമ്പന്നമാക്കി.

വനിതാദിനാഘോഷങ്ങളുടെ ഭാഗമായി സുസ്മിത അവതരിപ്പിച്ച ഗസല്‍ സന്ധ്യ എക്കാലത്തും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന മികച്ച സംഗീതാനുഭവമായെന്ന് കൈരളി സിബിഡി വനിതാ വിങ് കണ്‍വീനര്‍ ഷീബ കൊമളന്‍ പറഞ്ഞു

സ്ത്രീകളുടെ സൃഷ്ടിപ്രതിഭക്കും സാമൂഹിക സംഭാവനകള്‍ക്കും ആദരം അര്‍പ്പിക്കുന്ന സംഗീതവും സംവാദവും നിറഞ്ഞ വേദിയായിരുന്നു വനിതാ വിഭാഗം സംഘടിപ്പിച്ച ആഘോഷ പരിപാടി.വനിതകളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയായിരുന്നു ചടങ്ങ് ഒരുക്കിയിരുന്നത്.

സ്വാതന്ത്ര‍്യദിനത്തിൽ രാജ‍്യമെമ്പാടുമുള്ള കുട്ടികൾ അടിസ്ഥാന സൗകര‍്യങ്ങൾ ആവശ‍്യപ്പെട്ട് പ്രതിഷേധിക്കുന്നുവെന്ന് കെജ്‌രിവാൾ

അരുണാചലിൽ മിന്നൽ പ്രളയം; നാല് പേർ മരിച്ചു, അഞ്ച് സൈനികരെ കാണാതായി

കർണാടകയിലെ കാവേരി വന‍്യജീവി സങ്കേതത്തിൽ വെടിവയ്പ്പ്; 3 പേർ കൊല്ലപ്പെട്ടു, സംഘർഷം

ഗണേഷ് കുമാർ രാജിവയ്ക്കണം; എൻഎസ്എസ് പ്രമേയം അവതരിപ്പിച്ചു

ജനം ടിവിയുടെ സ്വാതന്ത്ര‍്യദിനാശംസ കാർഡിൽ സവർക്കർ മുൻപിലും മഹാത്മാ ഗാന്ധി പുറകിലും; പരാതി നൽകി കെഎസ്‌യു