ആരോഗ്യ സെമിനാര്‍ നടത്തി

 
Mumbai

ആരോഗ്യ സെമിനാര്‍ നടത്തി

സെമിനാറിന് നേതൃത്വം നല്‍കിയത് അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍

Mumbai Correspondent

നവിമുംബൈ: നെരൂള്‍ ന്യൂ ബോംബെ കേരളീയ സമാജവും അപ്പോള ആശുപത്രിയും ചേര്‍ന്ന് ആരോഗ്യ സെമിനാര്‍ നടത്തി. വൈസ് പ്രസിഡന്‍റ് കെ.ടി. നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി പ്രകാശ് കാട്ടാക്കടയും മറ്റ് ഭാരവാഹികളും ചേര്‍ന്ന് ഡോക്ടര്‍മാരെ പൂച്ചെണ്ട് നല്കി ആദരിച്ചു.

അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍ കെ.എസ്. ബിന്ദു, സ്ത്രീകളുടെ സാധാരണ പ്രശ്‌നങ്ങള്‍, വര്‍ദ്ധിച്ചു വരുന്ന അര്‍ബുദ രോഗത്തെപ്പറ്റിയും പ്രസന്‍റേഷന്‍ വഴി ചൂണ്ടിക്കാട്ടി. ഡോ. അശ്വതി ഹരിദാസ്, നെഫ്‌റോളജി, വൃക്ക രോഗങ്ങളും അതിന്‍റെ ചികിത്സയെപ്പറ്റിയും, രക്തസമ്മര്‍ദ്ദവും പ്രതിവിധികളെപ്പറ്റിയും പ്രസേന്‍റേഷനിലും ചോദ്യോത്തര വേളയിലും വിശദീകരിച്ചു.

ഡോ. അമൃത് രാജ്, കരള്‍ ,ട്രാന്‍സപ്ലാന്‍റ്, അവയദാനം മഹാദാനമെന്നും മനുഷ്യ സ്‌നേഹത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് അവയവദാനമെന്നും മറ്റൊരാള്‍ക്ക് പുതു ജീവന്‍ നല്കാന്‍ അവയവദാനം കൊണ്ട് സാധ്യമാണെന്നും പറഞ്ഞു.

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിക്കും

ലോക്ഭവൻ ജീവനക്കാർക്ക് ക്രിസ്മസ് ദിനത്തിൽ അവധി ഇല്ല; ഹാജരാവാൻ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിച്ചിട്ടില്ലെന്ന് മുഖ‍്യമന്ത്രി

'കേരള ഐഡി' പ്രഖ്യാപനം തട്ടിപ്പ്, വിഘടനവാദത്തെ തടയും: ബിജെപി

ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് മുഖ‍്യമന്ത്രി