പത്രക്കടലാസുകളില്‍ ഭക്ഷണസാധനങ്ങള്‍ പൊതിഞ്ഞ് നല്‍കിയാല്‍ അവര്‍ക്കെതിരെ നടപടി

 
Mumbai

പത്രക്കടലാസിൽ ഭക്ഷണം പൊതിഞ്ഞ് നല്‍കിയാല്‍ കടുത്ത നടപടി

ആരോഗ്യപ്രശ്‌നത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി

Mumbai Correspondent

മുംബൈ: ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷണസാധനങ്ങള്‍ പത്രക്കടലാസുകളില്‍ പൊതിഞ്ഞു നല്‍കുന്നതിനെതിരെ കര്‍ശന നടപടി എടുക്കുമെന്ന് എഫ്എസ്എസ്എഐ മുന്നറിയിപ്പ് . മുംബൈയിലെ വിവിധ ഹോട്ടലുകളിലും തെരുവ് കച്ചവടക്കാരിലും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെയാണ് ഈ അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പത്രക്കടലാസുകളില്‍ ഉപയോഗിക്കുന്ന അച്ചടിമഷി ഭക്ഷണത്തില്‍ കലരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് അധികൃതര്‍ പറഞ്ഞു.

പത്രങ്ങള്‍ അച്ചടിക്കാന്‍ ഉപയോഗിക്കുന്ന മഷിയില്‍ മനുഷ്യശരീരത്തിന് ദോഷകരമായ ഈയം ഗ്രാഫൈറ്റ് തുടങ്ങിയ മാരക രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ചൂടുള്ള പലഹാരങ്ങളും എണ്ണപ്പലഹാരങ്ങളും പത്രക്കടലാസുകളില്‍ വെക്കുമ്പോള്‍ ഈ അച്ചടിമഷി എളുപ്പത്തില്‍ ഉരുകി ഭക്ഷണത്തിലേക്ക് പടരും.

ഇത്തരത്തിലുള്ള ആഹാരം കഴിക്കുന്നത് മനുഷ്യന്‍റെ ദഹനപ്രക്രിയയെ തകിടം മറിക്കുമെന്നു മാത്രമല്ല, കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ, ഈ രാസവസ്തുക്കള്‍ ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും രോഗപ്രതിരോധ ശേഷിയെയും ദോഷകരമായി ബാധിക്കും.

പരീക്ഷാ ക്രമക്കേടുകൾ തടയാൻ ബില്ലുമായി സർക്കാർ

മീരാബായ് ചാനുവിന് 'ഹാട്രിക്' സ്വർണം

പരീക്ഷാ പരിഷ്കരണത്തിന് ഉന്നതതല ദൗത്യസംഘം; നന്ദൻ നിലേകനി നയിക്കും

വാഷിങ്ടൺ സുന്ദറിനു പകരം പുതുമുഖം പരിഗണനയിൽ

യുഡിഎഫ് യോഗത്തിൽ മദ്യ നയം ചർച്ചയാകും