ഗോവര്‍ധന്‍ അസ്രാനി

 
Mumbai

നടന്‍ അസ്രാനി അന്തരിച്ചു; മരണ വാര്‍ത്ത പുറത്ത് വിട്ടത് സംസ്‌കാരത്തിനു ശേഷം

പ്രിയദര്‍ശന്‍ ഹിന്ദിയിലൊരുക്കിയ ചിത്രങ്ങളിലെല്ലാം നിരന്തര സാന്നിധ്യമായിരുന്നു അസ്രാനി

Mumbai Correspondent

മുംബൈ: നടന്‍ ഗോവര്‍ധന്‍ അസ്രാനി (84) വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് അന്തരിച്ചു. സംസ്‌കാരം നടത്തിയ ശേഷമാണ് അസ്രാനിയുടെ മരണവാര്‍ത്ത പുറത്ത് വിട്ടത്. തിങ്കളാഴ്ച വൈകിട്ട് 4ന് ആയിരുന്നു അന്ത്യം. സാന്താക്രൂസ് ശ്മ്ശാനത്തില്‍ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം.

നീണ്ട 5 പതിറ്റാണ്ട് കാലം സിനമയിലും സീരിയലിലും സജീവമായിരുന്ന അദ്ദേഹം ചില സിനിമകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. ഷോലെയില്‍ പൊലീസ് ഓഫിസറായി ശ്രദ്ധ പിടിച്ചു പറ്റിയ അദ്ദേഹം 1970-80 കാലഘട്ടത്തില്‍ മാത്രം ഇരുനൂറിലേറെ സിനിമകളുടെ ഭാഗമായി.

സംവിധായകന്‍ പ്രിയദര്‍ശന്‍ ഹിന്ദിയിലൊരുക്കിയ ചിത്രങ്ങളിലെല്ലാം അദ്ദേഹത്തിന്‍റെ സാന്നിധ്യമുണ്ടായിരുന്നു.

നവി മുംബൈ തീപിടിത്തം; മരിച്ചവരിൽ മലയാളി കുടുംബത്തിലെ 3 പേർ

പണപ്പിരിവിനെന്ന പേരിൽ വീട്ടിലെത്തി 9 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 59കാരൻ അറസ്റ്റിൽ

അതിതീവ്ര മഴ; ബുധനാഴ്ച മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

മതവിശ്വാസം അതിരുകടന്നു; പാക്കിസ്ഥാൻ ക്യാപ്റ്റനെ പുറത്താക്കി

ശബരിമല സ്വർണക്കൊള്ള: ഗൂഢാലോചനയുണ്ടെങ്കിൽ അന്വേഷിക്കണമെന്ന് കോടതി