മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ ബോളിവുഡ് നടി സ്വര ഭാസ്‌കറിന്‍റെ ഭർത്താവ് ഫഹദ് അഹമ്മദിന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (ശരദ് പവാർ വിഭാഗം) നിന്ന് മത്സരിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അണുശക്തി നഗറിൽ നിന്നുമാണ് ഫഹദ് അഹമ്മദ് മത്സരിക്കുക.
മുമ്പ് സമാജ്‌വാദി പാർട്ടിയുടെ ഭാഗമായിരുന്നു അഹമ്മദ്. സമാജ്‌വാദി യുവജനസഭയുടെ സംസ്ഥാന പ്രസിഡന്‍റായിരുന്നു ഫഹദ്. എൻസിപി (എസ്പി) നേതാവും മുൻ സംസ്ഥാന മന്ത്രിയുമായ ജയന്ത് പാട്ടീൽ ഞായറാഴ്ച അഹ്മദ് എൻസിപിയിൽ (എസ്പി) ചേർന്നതായും അണുശക്തി നഗറിലെ പാർട്ടി സ്ഥാനാർഥിയാണെന്നും പ്രഖ്യാപിച്ചു.