മുംബൈ: എഐകെഎംസിസി മഹാരാഷ്ട്രയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തുന്നു. ഓഗസ്റ്റ് 15 ന് രാവിലെ 9.05 നാണ് പതാക ഉയർത്തൽ ചടങ്ങ് നടക്കുക. പ്രസിഡന്‍റ് അസീസ് മാണിയൂർ പതാക ഉയർത്തുമെന്ന് ഓർഗനൈസിങ് സെക്രട്ടറി സൈനുദ്ധീൻ വി. കെ. അറിയിച്ചു. ചടങ്ങിൽ അംഗങ്ങളും ഭാരവാഹികളും പങ്കെടുക്കുമെന്നും അറിയിച്ചു