കെങ്കേമമായി എയ്മ മഹാരാഷ്ട്രയുടെ ഓണാഘോഷം 
Mumbai

കെങ്കേമമായി എയ്മ മഹാരാഷ്ട്രയുടെ ഓണാഘോഷം

Ardra Gopakumar

മുംബൈ: എയ്മ ഹാരാഷ്ട്ര യൂണിറ്റ് സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷം ശ്രദ്ധേയമായി. ചടങ്ങിൽ ഗൗരി കൃഷ്ണ, ഐശ്വര്യ രമേശ് എന്നിവർക്ക് അവരുടെ ഉന്നത വിജയത്തിൽ എയ്മ യുടെ പ്രത്യേക ആദരവും പ്രോത്സാഹനവും നൽകി.

ഓണാഘോഷത്തിൽ വിവിധ സമാജം സംഘടന ഭാരവാഹികളുടെ പങ്കാളിത്തം തീർത്തും നല്ലൊരു അനുഭവമായെന്ന് കൊളാബ മലയാളി സമാജം ഭാരവാഹി ഹാരിസ് എബിയും പറഞ്ഞു.

ആഘോഷത്തിന് ചുക്കാൻ പിടിച്ചത് ചെയർമാൻ ജ്യോതീ ന്ദ്രൻ മുണ്ടക്കൽ പ്രസിഡന്റ്‌ ടി എ ഖാലിദ്, ശ്രീരത്നൻ നാണു, ഉപേന്ദ്ര മേനോൻ, വി കെ മുരളീധരൻ, ജി. കോമളൻ,മുരളീധരൻ, നാരായൺ, സജികൃഷ്ണൻ, ജോസഫ്, സുമ മുകുന്ദൻ,സഖറിയ എം എന്നിവരാണെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ നോർക്ക ഓഫീസർ റഫീഖ്, വി കെ സൈനുദിൻ, അഡ്വ പ്രേമ മേനോൻ ,ടീവികെ അബ്ദുള്ള, നവാസ്, മൊഹമ്മദ്‌ ഉലുവാർ എന്നിവർ പങ്കെടുത്തു. ഓണപാട്ടുകളും വിഭവ സമൃദ്ധമായ ഓണ സദ്യയും ആഘോഷത്തിന് മാറ്റ് കൂട്ടി.

ശ്രീനിവാസന് വിട ചൊല്ലാൻ കേരളം; സംസ്കാരം 10 മണിക്ക്

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്കും പങ്കെന്ന് പൊലീസ് നിഗമനം

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു