അജിത് പവാർ 
Mumbai

കാര്‍ഷിക വായ്പകള്‍ എഴുതി തള്ളില്ലെന്ന് അജിത് പവാര്‍

വായ്പ എടുത്തവര്‍ എത്രയും വേഗം തിരിച്ചടയ്ക്കണമെന്നും മഹാരാഷ്ട്ര ധനമന്ത്രി

Mumbai Correspondent

മുംബൈ: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിലാണെന്നും കാര്‍ഷിക വായ്പകള്‍ എഴുതി തള്ളാനാകില്ലെന്നും മഹാരാഷ്ട്ര ധനമന്ത്രി അജിത് പവാര്‍. വിദര്‍ഭയിലുള്‍പ്പെടെ കര്‍ഷക ആത്മഹത്യകള്‍ കൂടുന്നതിനിടെയാണ് കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ഒന്നും നല്‍കാനാകില്ലെന്ന് അജിത് പവാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

വായ്പകള്‍ എടുത്തവര്‍ തിരിച്ചടയ്ക്കാന്‍ തയാറാകണം. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്നത് മിഥ്യാധാരണയാണ്. ഈ സാമ്പത്തിക വര്‍ഷവും അടുത്ത സാമ്പത്തിക വര്‍ഷവും കടങ്ങള്‍ എഴുതിത്തള്ളാനാകില്ല.

മഹായുതിയുടെ തെരഞ്ഞെടുപ്പ് പത്രികയില്‍ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോള്‍ അതിന് സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴ് ലക്ഷം കോടിയിലേറെ രൂപയാണ് സംസ്ഥാനത്തിന്‍റെ കടബാധ്യത.

വനം വകുപ്പിൽ അഴിമതിക്കാർക്ക് അനുകൂലമായി സ്ഥലംമാറ്റം

കോലിയുടെ സെഞ്ചുറി വിഫലം; ഇന്ത്യ തോറ്റു, പരമ്പര നഷ്ടം

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

യുഎസിന് യൂറോപ്പിന്‍റെ തിരിച്ചടി: വ്യാപാര കരാർ മരവിപ്പിച്ചു

പി.ബി. ബിച്ചു കലോത്സവ പുരസ്കാരം ഏറ്റുവാങ്ങി