Mumbai

വാജ്പേയ് ജന്മദിന ആഘോഷം

ബി ജെ പി പ്രവർത്തകർ വാജ്പേയിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മുൻ മണ്ഡലം അധ്യക്ഷൻ രാമാനുജം സിംഗ് വാജ്പേയ് കവിതകളുടെ ആലാപനം നടത്തി.

MV Desk

മുംബൈ: മുൻ പ്രധാനമന്ത്രിയും സമുന്നത ബി ജെ പി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനം വിവിധ പരിപാടികളോടെ ബി ജെ പി മഹാരാഷ്ട്ര കേരള സെല്ലിന്റെ ആഭിമുഖ്യത്തിൽ വസായിൽ ആഘോഷിച്ചു. വസായ് റോഡ് വെസ്റ്റിലെ ശാസ്ത്രി നഗറിലുള്ള ബി ജെ പി മുഖ്യകാര്യാലയത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.

മുതിർന്ന ബിജെപി നേതാവും മുൻ മണ്ഡലം പ്രസിഡന്റുമായ പ്രഫുൽ സേത്ത് ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ബി ജെ പി മഹാരാഷ്ട്ര കേരള സെൽ സംസ്ഥാന കൺവീനർ കെ.ബി ഉത്തംകുമാർ അധ്യക്ഷനായിരുന്നു. ബി ജെ പി പ്രവർത്തകർ വാജ്പേയിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മുൻ മണ്ഡലം അധ്യക്ഷൻ രാമാനുജം സിംഗ് വാജ്പേയ് കവിതകളുടെ ആലാപനം നടത്തി.

തുടർന്ന് പൊതുജനങ്ങൾക്കായി വിവിധ ആരോഗ്യ ചികിത്സാ വിഭാഗങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സൗജന്യ മെഡിക്കൽ ക്യാമ്പും വോട്ടർ ഐഡി കാർഡ്, ആയുഷ്മാൻ ഭാരത് ആരോഗ്യ യോജന കാർഡ്, ഇ- ശ്രം കാർഡ് എന്നിവയുടെ ക്യാമ്പും നടത്തി. നൂറു കണക്കിന് ആൾക്കാർ ക്യാമ്പുകളുടെ സേവനം പ്രയോജനപ്പെടുത്തി. കൂടാതെ ജന്മദിന പരിപാടിയുടെ ഭാഗമായി നിർധനർക്കും ട്രാൻസ്ജെന്റർ വിഭാഗത്തിൽപ്പെട്ടവർക്കും ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുകയും വസായ് വിരാർ മേഖലയിലെ മാധ്യമ പ്രവർത്തകരെ ആദരിക്കുകയും ചെയ്തു.

പരിപാടിയിൽ ബി ജെ പി നേതാക്കളായ ശ്രീകുമാരി മോഹൻ , അൽതാഫ് ജിവാനി, അഖിലേഷ് ചന്ദ്ര മിശ്ര, സഞ്ജയ് മസ്ഗാവ്കർ , മനോജ് ചോട്ടലിയ, ലാൽജി കനോജിയ തുടങ്ങിയവരും മേഖലയിലെ നിരവധി ബി ജെ പി പ്രവർത്തകരും മാധ്യമ പ്രവർത്തകരും പങ്കെടുത്തു.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?