ബോംബെ ഹൈക്കോടതി

 
Mumbai

വരുമാനമുള്ള പങ്കാളികള്‍ ചെലവ് പങ്കിടണമെന്ന് ബോംബെ ഹൈക്കോടതി

കോടതി ജീവനാംശത്തുക 25,000 രൂപയായി കുറച്ചുനല്‍കി

Mumbai Correspondent

മുംബൈ: വരുമാനമുള്ള പങ്കാളികള്‍ വീട്ടുചെലവുകളും മക്കളുടെ വിദ്യാഭ്യാസച്ചെലവുകളും പങ്കിടണമെന്ന് ബോംബെ ഹൈക്കോടതി. വിവാഹമോചനക്കേസില്‍ ഭാര്യക്കും മകനും പ്രതിമാസം 50,000 രൂപവീതം ജീവനാംശം നല്‍കണമെന്ന കുടുംബകോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്തുകൊണ്ട് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എം.എം. സാതെയുടെ സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ണായകമായ ഉത്തരവ്.

ഹര്‍ജി പരിഗണിച്ച കോടതി ജീവനാംശത്തുക 25,000 രൂപയായി കുറച്ചുനല്‍കി. ഭാര്യയും മകനും താമസിക്കുന്ന അന്ധേരിയിലെ വീടിനും നവി മുംബൈയിലെയും പന്‍വേലിലെയും രണ്ട് വീടുകള്‍ക്കും താന്‍തന്നെയാണ് ലോണ്‍ തുക അടയ്ക്കുന്നതെന്നും ഇപ്പോള്‍ താന്‍ ബിഹാറിലാണ് താമസിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. നല്ലവരുമാനമുള്ള ഭാര്യ ലോണുകളിലേക്ക് യാതൊരു വിഹിതവും നല്‍കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‍കടുത്ത പ്രതിസന്ധി; യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

മഹാരാഷ്ട്ര പിഎസ്‌സി പരീക്ഷാ പേപ്പർ ചോർച്ച; പ്രതിഷേധക്കാർക്കൊപ്പം ചേരുമെന്ന് സിജെപി

ലണ്ടനിൽ തേംസ് നദിക്കരയിൽ ആദ്യമായി ഗംഗാ ആരതി

വനിതാ ഏഷ്യ കപ്പ് നേടിയ ഇന്ത്യക്ക് ട്രോഫി ഇല്ല! പാക് മന്ത്രിയുടെ സാന്നിധ്യത്തിൽ നാടകീയ രംഗങ്ങൾ

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ