Mumbai

ബോംബെ-യോഗക്ഷേമസഭ എൻ.എൻ. കക്കാട് അനുസ്മരണയോഗം നടത്തി

ശ്രീദേവി കക്കാട്, ശ്രീകുമാർ കക്കാട് എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു.

മുംബൈ: ബോംബെ-യോഗക്ഷേമസഭയുടെ അൻപതാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി എൻ.എൻ. കക്കാട് അനുസ്മരണം ഓൺലൈനായി സംഘടിപ്പിച്ചു. ശ്രീദേവി കക്കാട്, ശ്രീകുമാർ കക്കാട് എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു. ശ്രീജിത്ത് കടിയക്കോൽ , ഡോ. ഹൃഷികേശൻ പി ബി , ഡോ. സുനിത എഴുമാവിൽ , പി എൻ വിജയൻ എന്നിവർ എൻ എൻ കക്കാടിന്‍റെ കവിതകളെക്കുറിച്ചു പ്രഭാഷണംനടത്തി. ശ്രീദേവി (കക്കാടിന്‍റെ കൊച്ചുമകൾ ), ഹിത ശ്രീരാഗ്, സജി മുരളി, റജി എന്നിവർ കക്കാടിന്‍റെ കവിതകളാലപിച്ചു.

ഇതിനോടനുബന്ധിച്ചുനടത്തിയ കവിസംഗമത്തിൽ സുനിൽ സുബ്രമണ്യൻ, സ്മിത സുരേഷ്, ജയശ്രീ സുരേഷ് , മുല്ലനേഴി ദിവാകരൻ എന്നിവർ സ്വന്തംകവിതകൾ അവതരിപ്പിച്ചു.

രാധാകൃഷ്ണൻ മുണ്ടയൂരിന്‍റെ കവിത വൈഷ്ണവി ഋഷികേശാണ്‌ ചൊല്ലിയത്. വിജു എം നമ്പൂതിരി, സൂരജ് , സുജാ മുല്ലനേഴി, രാജീവ് മുണ്ടയൂർ എന്നിവർ പങ്കെടുത്തു.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു