"കഥാ ഏകാ പ്രത്യാവർത്തനാചി" യുടെ പ്രകാശനം പൂനെ ലേഡി രമാഭായ് ഹാളിൽ നടന്നു 
Mumbai

"കഥാ ഏകാ പ്രത്യാവർത്തനാചി" യുടെ പ്രകാശനം പൂനെ ലേഡി രമാഭായ് ഹാളിൽ നടന്നു

രാജ്യസഭാ അംഗം ഡോ.മേധ കുൽകർണി ജി പ്രമുഖ സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ പദ്മശ്രീ ഗിരീഷ് പ്രഭുണേയ് ജിയ്ക്ക്, നൽകി പുസ്തകപ്രകാശനം നിർവഹിച്ചു

പൂനെ: ആർഷവിദ്യാസമാജം ആദ്യവനിതാ പ്രചാരിക ഒ ശ്രുതി എഴുതിയ "ഒരു പരാവർത്തനത്തിന്‍റെ കഥ"എന്ന ഗ്രന്ഥത്തിന്‍റെ മറാഠി പരിഭാഷ "കഥാ ഏകാ പ്രത്യാവർത്തനാചി" യുടെ പ്രകാശനം ജൂലൈ പതിനാലിന് പൂനെ ലേഡി രമാഭായ് ഹാളിൽ നടന്നു.

രാജ്യസഭാ അംഗം ഡോ.മേധ കുൽകർണി ജി പ്രമുഖ സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ പദ്മശ്രീ ഗിരീഷ് പ്രഭുണേയ് ജിയ്ക്ക്, നൽകി പുസ്തകപ്രകാശനം നിർവഹിച്ചു.

ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ മനോജ് ജി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ഡോ. മേധ കുൽകർണി ജി, പദ്മശ്രീ ഗിരീഷ് പ്രഭുണേയ് ജി ഉത്തംകുമാർ ജി (കൺവീനർ, കേരള സെൽ, മഹാരാഷ്ട്ര & പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ), ഷെഫാലി ജി എന്നിവർ പ്രസ്തുത ചടങ്ങിൽ ആശംസാപ്രഭാഷണങ്ങൾ നിർവഹിച്ചു.ദയാനന്ദ് ബാഡ്ഗർ ജി ആങ്കറിംഗ് നടത്തിയ ചടങ്ങിൽ ആനന്ദ് രായ്ചൂർ ജി (ബജ്‌രംഗ് ദൾ കർണാടക പ്രവർത്തകൻ) സ്വാഗതവും - മധുര ഇനാംദാർ ഥിടേ ജി (ധർമ്മ ജാഗരൺ പർവതി ജില്ലാ സഹ് സംയോജിക) നന്ദിയും അവതരിപ്പിച്ചു.

വിശാലി ഷെട്ടി ജി (ആർഷവിദ്യാസമാജം പ്രചാരിക) പുസ്തകത്തെ പരിചയപ്പെടുത്തി. ഗ്രന്ഥകർത്രി ഒ. ശ്രുതി ജി മറുപടി പ്രഭാഷണം നടത്തി. പുസ്തകത്തിന്‍റെ പരിഭാഷ നിർവ്വഹിച്ചത് എ.ആർ നായർ ജി, ജെ. എ ഥെർഗാവകർ ജി എന്നിവരാണ്.ഇസ്ലാമിക മതപരിവർത്തനത്തിന് വിധേയരാകുകയും പിന്നീട്, ആർഷവിദ്യാസമാജത്തിലൂടെ സ്വധർമത്തിലേയ്ക്ക് തിരികെയെത്തുകയും ചെയ്ത അനഘ - അനുഷ - അമൃത എന്നിവർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.പ്രകാശനച്ചടങ്ങുകൾക്കൊപ്പം സംഗീതാർച്ചന, നൃത്തനൃത്യങ്ങൾ എന്നിവയും നടന്നു.

ആർഷവിദ്യാസമാജം, ബൗദ്ധികം ബുക്സ് ആൻഡ് പബ്ലിക്കേഷൻസ്, പുനെയിലെ ഹർ ഘർ സാവർക്കർ ട്രസ്റ്റ്, മൃത്യുഞ്ജയ് പ്രകാശൻ, സകൽ ഹിന്ദു സമാജ്, ആനന്ദ് റായ്ചൂർ ജി, സാത്യകി സാവർക്കർ ജി, രമേശ് ബങ്കൊണ്ടെ ജി, ദേവവ്രത് ബാപട്ട് ജി, രാഹുൽ ബങ്കൊണ്ടെ ജി എന്നിവരുടെ സംയുക്ത ശ്രമങ്ങളിലൂടെയാണ് ഈ പുസ്തക പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്.

നിയമസഭയിൽ സംസാരിക്കുന്നതിനിടെ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ‍്യം

ബംഗളൂരുവിൽ നടുറോഡിൽ ഏറ്റുമുട്ടി മലയാളി വിദ‍്യാർഥികൾ; മാപ്പപേക്ഷ എഴുതി വാങ്ങി പൊലീസ്

കാലിഫോർണിയയിൽ പൊലീസിന്‍റെ വെടിയേറ്റ് ഇന്ത്യൻ പൗരൻ മരിച്ചു

ബിനോയ് വിശ്വം മുതൽ അമർജിത് കൗർ വരെ പരിഗണനയിൽ; ഡി. രാജ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും

പ്രായപൂർത്തിയാകാത്ത ആൺകുട്ടി പീഡനത്തിനിരയായ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ